എച്ച് ഡി എഫ് സി ഗ്രൂപ്പ്

ഞങ്ങള്‍ വളരെ ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഒരു കുടുംബമാണ്. ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ ഉത്സുകരുമാണ്. ഭവനവായ്പകളാണ് ഞങ്ങളുടെ പ്രധാന ബിസിനസ് എങ്കിലും, കഴിഞ്ഞ കാലങ്ങള്‍ കൊണ്ട് ഞങ്ങള്‍ വിവിധ കച്ചവട താല്പര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു വന്‍ സാമ്പത്തിക സംരംഭമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ സഹ സ്ഥാപനങ്ങളും, അനുബന്ധ സ്ഥാപനങ്ങളും അവരുടെ സ്വന്തം വകുപ്പുകളില്‍ നേതൃത്വം വഹിക്കുന്നു. ഞങ്ങളുടെ പുതിയ സംരംഭങ്ങള്‍ അതിവേഗം പുറത്തു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ ഗ്രൂപ്പിലെ കമ്പനികള്‍ തമ്മില്‍ ശക്തമായ കൂട്ടുപ്രവര്‍ത്തനം നിലവിലുള്ളതിനാല്‍ എച്ച് ഡി എഫ് സി ബാങ്കിന് നിങ്ങളുടെ ജീവിതത്തിലെ വിവിധ സമയങ്ങളില്‍ ഏതാവശ്യത്തിനും സാദ്ധ്യമായ സേവനങ്ങളും സാമ്പത്തിക പദ്ധതികളും നല്‍കുവാന്‍ സാധിക്കുന്നു.