എച്ച് ഡി എഫ് സി റൂറൽ ഹൗസിംഗ് ഫൈനാൻസ്
ഒരു വീട് സ്വന്തമാകുന്നതിൽപരം സന്തോഷം വേറെന്തുണ്ട്? അതുകൊണ്ടാണ് ഏറ്റവും നല്ല വീട് നിങ്ങള്‍ക്ക് ലഭിക്കുവാനായി ഞങ്ങള്‍ സഹായിക്കുന്നത്. സ്വന്തം ഗ്രാമത്തിലോ പട്ടണത്തിലോ സ്വപ്ന ഭവനം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൃഷിക്കാരനാണോ നിങ്ങള്‍, ഞങ്ങള്‍ അത് ഏറ്റവും എളുപ്പം നടത്തിത്തരുന്നു. നിങ്ങളുടെ കൃഷിയിടവും, നിങ്ങള്‍ ചെയ്യുന്ന കൃഷിയും അടിസ്ഥാനമാക്കി എച്ച് ഡി എഫ് സിയുടെ റൂറൽ ഹൗസിംഗ് ഫൈനാൻസ് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ഹോം ലോൺ നിങ്ങൾക്ക് നൽകുന്നു. ഞങ്ങള്‍ ശമ്പളമുള്ള ജോലി ചെയ്യുന്നവര്‍ക്കും, സ്വയം തൊഴില്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തികള്‍ക്കും സ്വന്തമായൊരു പാര്‍പ്പിടം വേണമെന്ന ആഗ്രഹം സഫലമാക്കാൻ ഹോം ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
- കൃഷിക്കാര്‍, പ്ലാന്റര്‍മാര്‍, തോട്ട കൃഷിക്കാർ, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ക്ക് നിര്‍മ്മാണത്തിലിരിക്കുന്നത്/ പുതിയത്/ നിലവില്‍ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള വസ്തുവില്‍ വീടു വയ്ക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ ലോൺ
- ഗ്രാമ-നഗരപ്രദേശങ്ങളില്‍ ഫ്രീ ഹോള്‍ഡ്, ലീസ് ഹോള്‍ഡ് വസ്തുക്കളില്‍ നിങ്ങളുടെ വീടു പണിയുക
- ടൈലിംഗ്, ഫ്ലോറിംഗ്, അകത്തും പുറത്തും പ്ലാസ്റ്ററിംഗ്, പെയിന്റിംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വഴികളില്‍ നിങ്ങളുടെ വീടു മോടിപിടിപ്പിക്കുക
- വീടു വലുതാക്കുക, കൂടുതല്‍ മുറികള്‍ പണിഞ്ഞു വീട് കൂടുതല്‍ സ്ഥലസൌകര്യം ഉള്ളതാക്കുക അങ്ങനെയുള്ള കാര്യങ്ങള്‍
- കൃഷിക്കാര്‍ക്ക്, ഹോം ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് കൃഷി ഭൂമി മോര്‍ഗേജ് ചെയ്യേണ്ടതില്ല
- കൃഷിക്കാര്‍ക്ക് 20 വര്‍ഷം കാലാവധിയുള്ള കൂടുതല്‍ സമയം ലഭിക്കുന്ന വായ്പകള്‍
- മറച്ചുവച്ച ചാർജുകളില്ല
- ശമ്പളമുള്ള ജോലിയുള്ളവര്‍ക്കും/സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കും നിര്‍മ്മാണത്തിലിരിക്കുന്ന/ പുതിയ/ നിലവിലുള്ള വാസസ്ഥലത്തിനുള്ള വസ്തു നിങ്ങളുടെ ഗ്രാമത്തില്‍
- ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന കൃഷിക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ നിര്‍ബന്ധമില്ല
- ആകർഷകമായ പലിശ നിരക്കുകൾ
- നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചേരും വിധത്തില്‍ നിര്‍മ്മിച്ചെടുത്ത തിരിച്ചടവ് രീതികള്‍
പലിശ നിരക്കുകള്‍
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%
ലോണ്‍ സ്ലാബ് | ഹോം ലോൺ പലിശ നിരക്ക് (% പ്രതിവർഷം) ജൂലൈ 01, 2020 |
---|---|
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) | 6.95 മുതൽ 8.45 |
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) | 7.00 മുതൽ 8.45 |
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.20 മുതൽ 8.60 |
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.25 മുതൽ 8.60 |
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍) | 7.30 മുതൽ 8.70 |
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍) | 7.35 മുതൽ 8.70 |
*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്സ്മെന്റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ വിവേചനാധികാരമാണ്.
TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%
ലോണ്‍ സ്ലാബ് | ഹോം ലോൺ പലിശ നിരക്ക് (% പ്രതിവർഷം) ജൂലൈ 01, 2020 |
---|---|
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) | 7.40 മുതൽ 8.50 |
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) | 7.45 മുതൽ 8.50 |
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം ) | 7.55 മുതൽ 8.65 |
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.60 മുതൽ 8.65 |
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ) | 7.65 മുതൽ 8.75 |
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ) | 7.70 മുതൽ 8.75 |
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക
റൂറൽ ഹൗസിംഗ് ലോൺ വിവരങ്ങൾ
നിങ്ങള്‍ക്ക് വ്യക്തിപരമായോ കൂട്ടായോ ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്. വസ്തുവിന്റെ എല്ലാ നിര്‍ദിഷ്ട ഉടമകളും സഹ-അപേക്ഷകരായിരിക്കണം.
ആര്‍ക്കെല്ലാം അപേക്ഷിക്കാം?
വയസ്
21-65 വര്‍ഷം
തൊഴില്‍
ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൌരത്വം
ഇന്ത്യൻ നിവാസി
ലിംഗത്വം
എല്ലാവര്ക്കും
കോ-ആപ്ലിക്കന്റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.
എല്ലാ കോ-ആപ്ലിക്കന്റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.
കൃഷിക്കാര്‍, പ്ലാന്റര്‍മാര്‍, തോട്ട കൃഷിക്കാർ, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ക്ക് നിര്‍മ്മാണത്തിലിരിക്കുന്നത്/ പുതിയത്/ നിലവില്‍ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള വസ്തുവില്‍ വീടു വയ്ക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ ലോൺ.
പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്റ് കാലാവധിയും എത്രയാണ്?
ലോൺ തുക | മാക്സിമം ഫണ്ടിംഗ്* |
---|---|
₹30 ലക്ഷം വരെയും ഉൾപ്പെടെയും | വസ്തുവിന്റെ വിലയുടെ 90% |
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെ | വസ്തുവിന്റെ വിലയുടെ 80% |
₹75 ലക്ഷത്തിന് മുകളിൽ | വസ്തുവിന്റെ വിലയുടെ 75% |
*എച്ച് ഡി എഫ് സി വിലയിരുത്തിയത് പോലെ, മാർക്കറ്റ് മൂല്യം, സ്വത്തിന്റെ സ്ഥാനം, ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി എന്നിവയ്ക്ക് വിധേയമായി.
അഡ്ജസ്റ്റബിള് റേറ്റ് ഹോം ലോണിന് കീഴില്‍ ടെലെസ്കോപിക് റീപേമെന്റ് സൗകര്യം വഴി (ശമ്പളമുള്ളവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും) വായ്പ തിരിച്ചടയ്ക്കാനുള്ള ഏറ്റവും കൂടിയ സമയപരിധി 30 വര്‍ഷമാണ്. മറ്റു വായ്പാ പദ്ധതികള്‍ക്ക് വായ്പ തിരിച്ചടവ് ഏറ്റവും കൂടിയത് 20 വര്‍ഷമായിരിക്കും.
ലോണിന്റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്റ് സ്കീമിന്റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.
ഡോക്യുമെന്റുകള്‍ & ചാര്‍ജുകള്‍
ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷൻ ഫോറം ലോൺ അപ്രൂവലിന്:
ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

KYC ഡോക്യുമെന്റുകളുടെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.
- സ്ഥലം ഉടമസ്ഥത സൂചിപ്പിക്കുന്ന കൃഷിയിടത്തിന്റെ പ്രമാണങ്ങളുടെ പകര്‍പ്പുകള്‍
- കൃഷി ചെയ്യുന്നുണ്ടെന്നു സൂചിപ്പിക്കുന്ന കൃഷിയിടത്തിന്റെ പ്രമാണങ്ങളുടെ പകര്‍പ്പുകള്‍
- കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍
- നിലവിലുള്ള ലോണുകള്‍ അടയ്ക്കുന്നതായി കാണിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് രേഖകള്‍
- അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്റ്സിന്റെയും/കോ-ആപ്ലിക്കന്റ്സിന്റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
- എച്ച് ഡി എഫ് സി ലിമിറ്റഡിനു വേണ്ടി മാറാവുന്ന പ്രോസസ്സിംഗ് ഫീസിന്റെ ചെക്ക്
- സ്വന്തം ഓഹരിയുടെ തെളിവ്
- കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ലോണുകളുടെ സ്റ്റേറ്റ്മെന്റ് (എടുത്തിട്ടുണ്ടെങ്കില്‍)
ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷൻ ഫോറം ലോൺ അപ്രൂവലിന്:
ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക
- കഴിഞ്ഞ മൂന്നു മാസത്തെ ശമ്പള രസീതുകള്‍
- ശമ്പള നിക്ഷേപം സൂചിപ്പിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ്
- ഏറ്റവും പുതിയ ഫോം- 16ഉം IT റിട്ടേണും
- തൊഴില്‍ കരാര്‍ / ഇപ്പോഴുള്ള ജോലി ലഭിച്ചിട്ട് ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ നിയമനക്കത്ത്
- നിലവിലുള്ള ലോണുകള്‍ അടയ്ക്കുന്നതായി കാണിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് രേഖകള്‍
- കമ്പനിയുടെ മെമ്മോറാണ്ടവും, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും
- അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്റ്സിന്റെയും/കോ-ആപ്ലിക്കന്റ്സിന്റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
- 'എച്ച് ഡി എഫ് സി ലിമിറ്റഡിനു' വേണ്ടി മാറാന്‍ പറ്റുന്ന പ്രോസസിംഗ് ഫീസിന്റെ ചെക്ക്’
- സ്വന്തം ഓഹരിയുടെ തെളിവ്
ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷൻ ഫോറം ലോൺ അപ്രൂവലിന്:
ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക
- കഴിഞ്ഞ 3 വർഷത്തെ വരുമാന കണക്കുകളും ഒപ്പം ആദായ നികുതി റിട്ടേണും (ബിസിനസ് സ്ഥാപനത്തിന്റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത് )
- കഴിഞ്ഞ 3 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട അക്കൌണ്ട് സ്റ്റേറ്റ് മെന്റ് അനുബന്ധങ്ങളും പട്ടികകളും ഉള്‍പ്പടെ (വ്യക്തിപരവും, കച്ചവടത്തിന്റെയും ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സാക്ഷ്യപ്പെടുത്തിയത്)
- കച്ചവട സ്ഥാപനത്തിന്റെ കഴിഞ്ഞ 6 മാസത്തെ കറന്റ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍ കൂടാതെ വ്യക്തിയുടെ സേവിങ്ങ്സ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍
- ബിസിനസ് പ്രൊഫൈല്‍
- 26 AS ഏറ്റവും പുതിയ ഫോറം
- കമ്പനിയുടെ മെമ്മോറാണ്ടവും, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും
- കച്ചവട സ്ഥാപനം ഒരു കമ്പനി ആണെങ്കില്‍ ഡയറക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും പട്ടിക ഒരു CA / CS സാക്ഷ്യപ്പെടുത്തിയത്
- പങ്കാളിത്ത സംരംഭമാണെങ്കില്‍ പാര്‍ട്ണര്‍ഷിപ് കരാര്‍
- വ്യക്തിയുടെയും, വ്യാപാര സ്ഥാപനത്തിന്റെയും നിലവിലുള്ള വായ്പകളുടെ വിശദാംശങ്ങള്‍ , അടയ്ക്കുവാനുള്ള ബാക്കി തുക, ഗഡുക്കള്‍ , സെക്യൂരിറ്റി, വായ്പ എടുക്കുന്നതിന്റെ ഉദ്ദേശം, ബാക്കിയുള്ള വായ്പാ കാലയളവ് എന്നിവ.
- അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്റ്സിന്റെയും/കോ-ആപ്ലിക്കന്റ്സിന്റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
- 'എച്ച് ഡി എഫ് സി ലിമിറ്റഡിനു' വേണ്ടി മാറാന്‍ പറ്റുന്ന പ്രോസസിംഗ് ഫീസിന്റെ ചെക്ക്’
- സ്വന്തം ഓഹരിയുടെ തെളിവ്
ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):
ശമ്പളക്കാർ/ സ്വയം തൊഴിൽ ഉള്ളവർ:
ലോൺ തുകയുടെ 0.50% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.
കൃഷിക്കാർ/ സ്വയം തൊഴിൽ ഉള്ളവർ നോൺ പ്രൊഫഷണൽ:
ലോൺ തുകയുടെ 1.50% വരെ അല്ലെങ്കിൽ ₹4,500 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.
ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍
അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്കുന്നു.
പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്
ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.
കാലതാമസം വന്ന പേമന്റുകളുടെമേലുള്ള ചാര്‍ജുകള്‍
പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്കാന് ബാധ്യസ്ഥനായിരിക്കും.
ആകസ്മികമായ ചാര്‍ജുകള്‍
കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.
നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍
സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in
മറ്റ് ചാർജ്ജുകൾ
ടൈപ്പ് | നിരക്കുകൾ |
---|---|
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍ | ₹200** |
ഡോക്യുമെന്റുകളുടെ ലിസ്റ്റ് | ₹500 രൂപ വരെ |
ഡോക്യുമെന്റുകളുടെ ഫോട്ടോ കോപ്പി | ₹500 രൂപ വരെ |
PDC സ്വാപ് | ₹200 രൂപ വരെ |
ഡിസ്ബേർസ്മെന്റ് ചെക്ക് ക്യാന്സലേഷന് ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്റ് | ₹200 രൂപ വരെ |
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം | ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും |
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും | ₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും |
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള് റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) |
a) വ്യക്തിഗത വായ്പക്കാര്‍ക്കായി: വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്റ് ചെയ്യുമ്പോള്‍ പ്രീപേമെന്റ് ചാര്‍ജുകള്‍ ബാധകമല്ല. b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി: i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല് പ്രീപേമന്റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്, ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്റ് ചാര്‍ജ് ഇല്ലാതെ മുന്‍കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്റുകള് ബോറോവർ തന്റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്. ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല് അതായത് 2% ലും അധികമായി മുന്‍കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്റ് ചാര്‍ജുകള്‍ ബാധകമാണ്. 36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്റ് ചാര്‍ജുകള്‍ നല്കാന് ബാധ്യസ്ഥനാണ്. c) ലോണിന്റെ മുന്‍കൂര്‍ പേമെന്റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്. *ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്. മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്റുകളിന്മേല് ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു. |
B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) |
a) വ്യക്തിഗത വായ്പക്കാര്‍ക്കായി: വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്റെ ബാക്കിയുള്ള തുക മുന്‍കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല് 2% പ്രീപേമെന്റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്. b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി: i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല് പ്രീപേമന്റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്, II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്റ് ചാര്‍ജ് ഇല്ലാതെ മുന്‍കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്റുകള് ബോറോവർ തന്റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്. 25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല് അതായത് 25% ലും അധികമായി മുന്‍കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്റ് ചാര്‍ജുകള്‍ ബാധകമാണ്. 36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്റ് ചാര്‍ജുകള്‍ നല്കാന് ബാധ്യസ്ഥനാണ്. c) ലോണിന്റെ മുന്‍കൂര്‍ പേമെന്റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്. *ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്. മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്റുകളിന്മേല് ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു. |
ഞങ്ങളുടെ കൺവേർഷൻ സൌകര്യത്തിലൂടെ ഹോം ലോണിൽ ബാധകമായ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള ഓപ്ഷൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു (സ്പ്രെഡ് മാറ്റുകയോ സ്കീമുകൾക്കിടയിൽ മാറുകയോ ചെയ്യുക വഴി). നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാക്കാം, മാത്രമല്ല ഒന്നുകിൽ നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്റ് (EMI) അല്ലെങ്കിൽ ലോൺ കാലയളവ് കുറയ്ക്കുന്നതും തിരഞ്ഞെടുക്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങളെ തിരികെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുള്ള കസ്റ്റമേർസിനുള്ള ഞങ്ങളുടെ ഓൺലൈൻ ആക്സസിലേക്ക് ലോഗിൻ ചെയ്യൂ , നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ട് വിവരം 24x7 ലഭിക്കുന്നതിന്. എച്ച് ഡി എഫ് സി ബാങ്കിന്റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:
പ്രോഡക്ടിന്റെ പേര് / സേവനങ്ങള്‍ | ഫീസ് /ചാര്‍ജ് ഈടാക്കിയത് | എപ്പോള്‍ അടയ്ക്കണം | ഫ്രീക്വൻസി | തുക രൂപയില്‍ |
---|---|---|---|---|
വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്റ് ) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്. |
വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്റ് ) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഒരിക്കല്‍ | കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്. |
ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക |
പരിവര്‍ത്തന ഫീസ് | മാറ്റം | ഒരിക്കല്‍ | കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും. |
കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ് 0.5% മാക്സിമം 1.50%. |
കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,. |
ഹോം ലോൺ ശുപാർശ ചെയ്യുന്ന ആർട്ടിക്കിളുകൾ

ഹോം ഫൈനാന്‍സ്
നിലവിലുള്ള സമയങ്ങളില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍

ഹോം ഫൈനാന്‍സ്
ഒരു ഹോം ലോണിന് അപേക്ഷിക്കുന്നു - ഓൺലൈൻ vs ഓഫ്ലൈൻ

നോണ്‍-ഹൌസിംഗ് ലോണുകളും മറ്റുള്ളവയും
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എടുക്കുമ്പോൾ ഒഴിവാക്കാനുള്ള 5 അബദ്ധങ്ങൾ

നോണ്‍-ഹൌസിംഗ് ലോണുകളും മറ്റുള്ളവയും
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം
കാൽക്കുലേറ്റർ
നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക
ഹോം ലോണ്‍ : ഹോം ലോണ്‍ EMI കാൽക്കുലേറ്റർ - HDFC ഹോം ലോണുകള്‍
എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ നിങ്ങളുടെ ഹോം ലോൺ EMI എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. ഹോം ലോണിനുള്ള എച്ച് ഡി എഫ് സിയുടെ EMI കാൽക്കുലേറ്റർ ഒരു പുതിയ വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോം ലോൺ സർവ്വീസ് ചെയ്യുന്നതിന് നിങ്ങളുടെ ക്യാഷ് ഫ്ലോ പ്ലാൻ ചെയ്യുന്നതിന് EMI കാൽക്കുലേറ്റർ ഉപയോഗപ്രദമാണ്. എച്ച് ഡി എഫ് സി ഒരു ലക്ഷത്തിന് ₹652 മുതല്‍ ആരംഭിക്കുന്ന EMI വഴിയും പലിശ നിരക്കുകള്‍ പ്രതിവര്‍ഷം 6.80%* മുതല്‍ തുടങ്ങുന്ന ഫ്ലെക്സിബിള്‍ റീപേമെന്റ് ഓപ്ഷനുകളും ടോപ്-അപ് ലോണും വഴി ഹോം ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കും നീണ്ട റീപേമെന്റ് കാലയളവും കൊണ്ട് നിങ്ങൾക്ക് സൗകര്യപ്രദമായ ഹോം ലോൺ EMI എച്ച് ഡി എഫ് സി ഉറപ്പാക്കുന്നു. ഞങ്ങളുടെ ന്യായമായ EMI ഉള്ളതിനാൽ, എച്ച് ഡി എഫ് സി ഹോം ലോൺ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നതാണ്. ഞങ്ങളുടെ എളുപ്പത്തിൽ മനസിലാക്കാവുന്ന ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോണിന് അടയ്ക്കേണ്ട EMI കണക്കാക്കുക.
ഹോം ലോൺ EMI കണക്കാക്കുക
ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍
വർഷം | ഓപ്പണിങ്ങ് ബാലന്‍സ് | EMI*12 | ഒരു വര്‍ഷത്തില്‍ നല്കുന്ന പലിശ | ഒരു വര്‍ഷത്തില്‍ നല്കുന്ന മുതല്‍ | ക്ലോസിംഗ് ബാലന്‍സ് |
---|---|---|---|---|---|
1 | 25,00,000 | 2,29,002 | 1,68,126 | 60,876 | 24,39,124 |
2 | 24,39,124 | 2,29,002 | 1,63,855 | 65,147 | 23,73,977 |
3 | 23,73,977 | 2,29,002 | 1,59,284 | 69,718 | 23,04,259 |
4 | 23,04,259 | 2,29,002 | 1,54,393 | 74,609 | 22,29,650 |
5 | 22,29,650 | 2,29,002 | 1,49,158 | 79,844 | 21,49,807 |
6 | 21,49,807 | 2,29,002 | 1,43,556 | 85,445 | 20,64,361 |
7 | 20,64,361 | 2,29,002 | 1,37,562 | 91,440 | 19,72,921 |
8 | 19,72,921 | 2,29,002 | 1,31,146 | 97,856 | 18,75,065 |
9 | 18,75,065 | 2,29,002 | 1,24,281 | 1,04,721 | 17,70,344 |
10 | 17,70,344 | 2,29,002 | 1,16,933 | 1,12,069 | 16,58,275 |
11 | 16,58,275 | 2,29,002 | 1,09,071 | 1,19,931 | 15,38,344 |
12 | 15,38,344 | 2,29,002 | 1,00,656 | 1,28,346 | 14,09,999 |
13 | 14,09,999 | 2,29,002 | 91,652 | 1,37,350 | 12,72,648 |
14 | 12,72,648 | 2,29,002 | 82,015 | 1,46,987 | 11,25,662 |
15 | 11,25,662 | 2,29,002 | 71,703 | 1,57,299 | 9,68,362 |
16 | 9,68,362 | 2,29,002 | 60,666 | 1,68,335 | 8,00,027 |
17 | 8,00,027 | 2,29,002 | 48,856 | 1,80,146 | 6,19,881 |
18 | 6,19,881 | 2,29,002 | 36,217 | 1,92,785 | 4,27,096 |
19 | 4,27,096 | 2,29,002 | 22,691 | 2,06,311 | 2,20,785 |
20 | 2,20,785 | 2,29,002 | 8,217 | 2,20,785 | 0 |
ഹോം ലോൺ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ഹിസ്റ്ററി, റിട്ടയർമെന്റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയുന്നതിലൂടെ മനസ്സമാധാനം നേടുക
ഹോം ലോൺ യോഗ്യത കണക്കാക്കുക
നിങ്ങളുടെ ഹോം ലോൺ യോഗ്യത
കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?
ഞങ്ങളുമായി ചാറ്റ് ചെയ്യുകനിങ്ങളുടെ ഹോം ലോൺ EMI
നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക
നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി
കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?
ഞങ്ങളുമായി ചാറ്റ് ചെയ്യുകവസ്തുവിന്റെ വില
EMI യിലെ സമ്പാദ്യം കണ്ടെത്തുക
നിലവിലുള്ള ലോണ്‍
HDFC ഹോം ലോണിലെ ലോണുകള്‍
ക്യാഷ് ഔട്ട്ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം
നിലവിലുള്ള EMI
നിര്‍ദ്ദേശിച്ചിട്ടുള്ള EMI
EMI സമ്പാദ്യം
ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ
എനിക്ക് അർഹമായ ഹോം ലോൺ തുക എച്ച് ഡി എഫ് സി എങ്ങനെ തീരുമാനിക്കും?
നിങ്ങളുടെ വരുമാനവും റീപേമെന്റ് ശേഷിയും അനുസരിച്ചാണ് നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണയിക്കുക. നിങ്ങളുടെ പ്രായം, യോഗ്യത, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ പങ്കാളിയുടെ വരുമാനം (ഉണ്ടെങ്കിൽ), ആസ്തികളും ബാധ്യതകളും, സമ്പാദ്യ ചരിത്രം, തൊഴിലിന്റെ സ്ഥിരത, തുടർച്ച എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.
EMI എന്നാല്‍ എന്താണ്?
EMI എന്നാല്‍ 'ഓരോ മാസവും തുല്യമായി വിഭജിച്ച് അടയ്ക്കേണ്ട തുക'യാണ്. ഈ തുക ലോണ്‍ തുക തീരുന്നത് വരെ നിങ്ങള്‍ ഓരോ മാസവും ഒരു കൃത്യമായ തീയതിയില്‍ ഞങ്ങള്‍ക്ക് തിരിച്ചടയ്ക്കണം. EMI യില്‍ നിങ്ങളുടെ ലോണ്‍ തുകയും, പലിശ തുകയും അടങ്ങിയിരിക്കും. ആദ്യ വര്‍ഷങ്ങളില്‍ പലിശത്തുക കൂടുതലും ലോണ്‍ തുക കുറവുമായിരിക്കും, എന്നാല്‍ ലോണിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ലോണ്‍ തുകയായിരിക്കും പലിശത്തുകയേക്കാള് കൂടുതല്‍.
സ്വന്തം സംഭാവന' എന്നാല്‍ എന്താണ്?
എച്ച് ഡി എഫ് സി ഹോം ലോണിനേക്കാൾ കുറഞ്ഞ തുക പ്രോപ്പർട്ടിക്കായി ചിലവഴിക്കുന്നത് ആണ് 'സ്വന്തം സംഭാവന’.
ഒരു ഹോം ലോൺ എങ്ങനെ ഞാൻ തിരിച്ചടയ്ക്കും?
നിങ്ങളുടെ സൗകര്യത്തിനായി, ഹോം ലോൺ തിരിച്ചടയ്ക്കുന്നതിന് എച്ച് ഡി എഫ് സി വിവിധ രീതികൾ വാഗ്ദാനം ചെയ്യുന്നു. ECS (ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം) ഉപയോഗിച്ച് തവണകള്‍ അടയ്ക്കാനായി നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കിനെ ഏര്‍പ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ മാസത്തവണകള്‍ നേരിട്ട് നിങ്ങളുടെ തൊഴില്‍ ദാതാവില്‍ നിന്നോ, നിങ്ങളുടെ ശമ്പള അക്കൌണ്ടില്‍ നിന്ന് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ വഴിയോ തിരിച്ചടയ്ക്കാം.
എനിക്ക് എപ്പോഴാണ് ഹോം ലോൺ അപേക്ഷ നൽകാൻ കഴിയുക?
നിങ്ങള്‍ സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം പണിയുന്നതിനോ തീരുമാനിച്ചാല്‍ സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും, പണി തുടങ്ങിയിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം.
നിബന്ധനകളും വ്യവസ്ഥകളും
ലോണിന്റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.
ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.