പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) (അർബൻ)-ഭവന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്‍റ് ആരംഭിച്ചതാണ് എല്ലാവർക്കും ഭവനം എന്ന മിഷൻ. 2022 ഓടെ ‘എല്ലാവർക്കും ഭവനം’ എന്നത് ഇത് ലക്ഷ്യം വയ്ക്കുന്നു. വീട് വാങ്ങൽ / നിർമ്മാണം / വിപുലീകരണം / മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ലഭ്യമാക്കിയ ലോണുകൾക്ക് പലിശ സബ്‌സിഡി നൽകുന്നതിന് ഈ മിഷന് കീഴിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) എന്ന സബ്‌സിഡി സ്കീം ആരംഭിച്ചു. സമൂഹത്തിലെ സാമ്പത്തിക ദുർബല വിഭാഗം (EWS)/താഴ്ന്ന വരുമാന ഗ്രൂപ്പ് (LIG), ഇടത്തരം വരുമാന ഗ്രൂപ്പ് (MIG) എന്നിവരുടെ ആവശ്യം നിറവേറ്റുന്നതിനാണ് PMAY സ്കീം, ഇന്ത്യയിലെ നഗരവത്കരണത്തിന്‍റെ വ്യാപ്തിയും അതോടനുബന്ധിച്ചുള്ള ഭവന നിര്‍മ്മാണാവശ്യങ്ങളും കണക്കിലെടുത്താണ് ഇത്.

എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS)?

ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) എന്നത് PMAY സ്കീമിന് കീഴിലുള്ള ഒരു ആനുകൂല്യമാണ്, അതിൽ സാമ്പത്തികമായി ദുർബലരായ വിഭാഗം (EWS), കുറഞ്ഞ വരുമാന ഗ്രൂപ്പ് (LIG), ഇടത്തരം വരുമാന ഗ്രൂപ്പ് (MIG) എന്നിവയ്ക്ക് കുറഞ്ഞ പലിശ സബ്സിഡിയുടെ സഹായത്തോടെ കുറഞ്ഞ EMI- കളിൽ ഹോം ലോൺ ലഭ്യമാക്കാം. മുതൽ തുകയിലുള്ള പലിശ സബ്സിഡി ഉപയോക്താവിന്‍റെ വായ്പാ അക്കൌണ്ടിലേക്ക് മുന്‍കൂറായി ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് ഹോം ലോണും EMIയും കുറയ്ക്കുന്നതിന് കാരണമാകും.

പലിശയിൽ നൽകിയിരിക്കുന്ന സബ്സിഡി ഹോം ലോണിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയ്ക്കുന്നതിനാൽ PMAY ക്ക് കീഴിലുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS)ഹോം ലോൺ താങ്ങാവുന്നതാക്കി മാറ്റുന്നു. സ്കീമിന് കീഴിലുള്ള സബ്സിഡി തുക പ്രധാനമായും ഒരു ഉപഭോക്താവിന്‍റെ വരുമാനത്തെയും പ്രോപ്പർട്ടി യൂണിറ്റിന്‍റെ ധനസഹായത്തെയും ആശ്രയിച്ചിരിക്കും.

പ്രധാൻ മന്ത്രി ആവാസ് യോജന ഫീച്ചർ

 1. ലളിതമായ ഡോക്യുമെന്റേഷൻ പ്രോസസ്

  പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ എച്ച് ഡി എഫ് സിയിൽ ഹോം ലോൺ ലഭ്യമാക്കുന്നത് തടസ്സരഹിതമായ ഡോക്യുമെന്‍റേഷൻ സഹിതം ലളിതവും അതിവേഗവുമാണ്
 2. കസ്റ്റമൈസ്ഡ് ലോൺ റീപേമെന്‍റ് ഓപ്ഷനുകൾ

  എച്ച് ഡി എഫ് സി ഹോം ലോണുകളിൽ കസ്റ്റമൈസ്ഡ് ഹോം ലോൺ റീപേമെന്‍റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു

വരുമാന വിഭാഗങ്ങൾ അനുസരിച്ച് PMAY CLSS ആനുകൂല്യങ്ങൾ

വരുമാന വിഭാഗങ്ങൾക്കനുസൃതമായ ആനുകൂല്യങ്ങൾ ഇനിപ്പറയുന്നവയാണ്:

CLSS EWS/LIG സ്കീം PMAY ക്ക് കീഴിൽ:

LIG, EWS വിഭാഗങ്ങൾ എന്നിവ വാർഷിക കുടുംബ വരുമാനം ₹3 ലക്ഷത്തിന് മുകളിലാണ്, എന്നാൽ ₹6 ലക്ഷത്തിന് താഴെയാണ്. സാമ്പത്തികമായി ദുർബലമായ വിഭാഗം (EWS), കുറഞ്ഞ വരുമാന ഗ്രൂപ്പ് (LIG) വിഭാഗങ്ങളുടെ ഗുണഭോക്താക്കൾക്ക് 6.5% പരമാവധി പലിശ സബ്‌സിഡിക്ക് യോഗ്യതയുണ്ട്, നിർമ്മിക്കുന്ന അല്ലെങ്കിൽ വാങ്ങുന്ന യൂണിറ്റ് 60 ചതുരശ്ര മീറ്റർ (ഏകദേശം 645.83 ചതുരശ്ര അടി) കാർപ്പറ്റ് ഏരിയ ആവശ്യകത കവിയാൻ പാടില്ലെങ്കിൽ. പലിശ ധനസഹായം പരമാവധി ₹6 ലക്ഷം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു.

2017 ൽ മിഡിൽ ഇൻ‌കം ഗ്രൂപ്പുകൾ‌ (MIG) ഉൾപ്പെടുത്തുന്നതിനാണ് പദ്ധതി വിപുലീകരിച്ചത്. ഈ സ്കീം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, അതായത് MIG 1, MIG 2.

CLSS MIG 1 സ്കീം PMAY ക്ക് കീഴിൽ:

₹6 ലക്ഷത്തിന് മുകളിൽ പക്ഷേ ₹12 ലക്ഷത്തിന് താഴെയുള്ള കുടുംബ വരുമാനമുള്ള MIG 1 വിഭാഗത്തെ നിർവ്വചിക്കപ്പെടുന്നു. MIG- 1 വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് പരമാവധി4 % പലിശ സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ട്, നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുന്ന യൂണിറ്റ് 160 ചതുരശ്ര മീറ്റർ (ഏകദേശം 1,722.23 ചതുരശ്ര അടി) കാർപ്പറ്റ് വിസ്തീർണ്ണത്തിൽ കവിയരുത് എന്നുമുണ്ട്. എന്നിരുന്നാലും ഈ സബ്‌സിഡി പരമാവധി ₹9 ലക്ഷം ഹോം ലോൺ കാലയളവിൽ 20 വർഷം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു.

CLSS MIG 2 സ്കീം PMAY ക്ക് കീഴിൽ:

₹12 ലക്ഷത്തിന് മുകളിൽ എന്നാൽ ₹18 ലക്ഷത്തിന് താഴെയുള്ള കുടുംബ വരുമാനമുള്ള MIG 2 വിഭാഗം നിർവ്വചിക്കപ്പെടുന്നു. MIG- 2 വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് പരമാവധി പലിശ സബ്‌സിഡി 3% ന് യോഗ്യതയുണ്ട്, നിർമ്മിക്കുന്നതും വാങ്ങുന്നതുമായ യൂണിറ്റ് 200 ചതുരശ്ര മീറ്റർ (ഏകദേശം 2,152.78 ചതുരശ്ര അടി). എന്നിരുന്നാലും ഈ സബ്‌സിഡി പരമാവധി ₹12 ലക്ഷം ഹോം ലോൺ കാലയളവിൽ 20 വർഷം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രധാന മന്ത്രി ആവാസ് യോജന അർഹത

 1. PMAY സ്കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്താവിന് ₹ 18 ലക്ഷം വരെ വാർഷിക വരുമാനം ഉണ്ടായിരിക്കണം
 2. ഗുണഭോക്താവിന്‍റെ കുടുംബത്തിന് അയാളുടെ/അവളുടെ അല്ലെങ്കില്‍ ഏതെങ്കിലും കുടുംബാംഗത്തിന്‍റെ പേരില്‍ ഒരു നല്ല വീട് ഭാരതത്തില്‍ ഒരിടത്തും ഉണ്ടായിരിക്കാന്‍ പാടില്ല
 3. ഗുണഭോക്താവിന്‍റെ കുടുംബത്തിന് ഭാരത സര്‍ക്കാരില്‍ നിന്ന് മറ്റൊരു ഭവന പദ്ധതിയുടെയോ അല്ലെങ്കില്‍ PMAYയുടെയോ ഗുണഫലം ലഭിച്ചിരിക്കാന്‍ പാടില്ല.
 4. വിവാഹിതരായ ദമ്പതികളുടെ കാര്യത്തില്‍, പങ്കാളികളില്‍ ഒരാള്‍ക്കോ രണ്ടുപേര്‍ക്കും തുല്യാവകാശമായോ ഒരു പലിശ ഇളവ് നേടാവുന്നതാണ്

പ്രധാൻ മന്ത്രി ആവാസ് യോജന ഗുണഭോക്താവ്

ഗുണഭോക്താവിന്‍റെ കുടുംബം എന്നാല്‍ ഭര്‍ത്താവ്, ഭാര്യ, വിവാഹിതരാകാത്ത മക്കള്‍ എന്നിവരടങ്ങുന്നതാണ്. (MIG വിഭാഗത്തില്‍ സ്വന്തമായി വരുമാനമുള്ള പ്രായപൂര്‍ത്തിയായ ഒരംഗം വിവാഹിതരാണോ അല്ലയോ എന്നതു കണക്കാക്കാതെതന്നെ പ്രത്യേകം ഒരു കുടുംബമായി കണക്കാക്കും)

പ്രധാൻ മന്ത്രി ആവാസ് യോജന പരിരക്ഷ:

2011ലെ സെന്‍സസ് പ്രകാരം പട്ടണം എന്ന് ചേത്തിരിക്കുന്നവയും, പട്ടണമായി പ്രഖ്യാപിക്കുകയും, നിയമപ്രകാരം പട്ടണമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്തിരിക്കുന്നവയുള്‍പ്പടെ.

PMAY സ്കീം വിശദാംശങ്ങൾ : പ്രധാന മാനദണ്ഡങ്ങൾ

CLSS പദ്ധതിയുടെ വിവിധ തരങ്ങള്‍ EWS, LIG എന്നിവ MIG 1 ** MIG 2 **
അര്‍ഹമായ വീട്ടു വരുമാനം ( രൂപയില്‍ ‍) ₹6,00,000 വരെ ₹6,00,001 മുതൽ ₹12,00,000 വരെ ₹12,00,001 മുതൽ ₹18,00,000 വരെ
ഏറ്റവും കൂടിയ കാര്‍പ്പറ്റ് ഏരിയ(ചതുരശ്ര മീറ്റര്‍) 60 ച.മീ 160 ച.മീ 200 ച.മീ
പലിശ കിഴിവ് (%) 6.5% 4.00% 3.00%
ഏറ്റവും കൂടിയ തുകയായ .............. യ്ക്ക് കണക്കാക്കുന്ന കിഴിവ് ₹6,00,000 ₹9,00,000 ₹12,00,000
വായ്പ എടുക്കാനുള്ള ആവശ്യം വാങ്ങുക/ സ്വന്തം നിര്‍മ്മാണം/ വലുപ്പം കൂട്ടല്‍ വാങ്ങല്‍/ സ്വയം നിര്‍മ്മാണം വാങ്ങല്‍/ സ്വയം നിര്‍മ്മാണം
പദ്ധതി എന്നുവരെ പ്രാബല്യത്തില്‍ ഉണ്ടെന്ന് 31/03/2022 31/03/2021 31/03/2021
ഏറ്റവും കൂടിയ കിഴിവ് (രൂപയില്‍) 2.67 ലക്ഷം 2.35 ലക്ഷം 2.30 ലക്ഷം
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളത് ഉവ്വ് * നിര്‍ബന്ധമില്ല നിര്‍ബന്ധമില്ല

PMAY സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ

* നിര്‍മ്മാണത്തിനും/ അനുബന്ധ നിര്‍മ്മാണത്തിനും സ്ത്രീകളുടെ ഉടമസ്ഥത വേണം എന്ന് നിര്‍ബന്ധമില്ല

*15.03.2018 തീയതിയിലുള്ള ഭേദഗതി പ്രകാരം, വരുമാനമുള്ള ഒരു മുതിർന്ന അംഗത്തെ (വൈവാഹിക സ്ഥിതി കണക്കാക്കാതെ) പ്രത്യേക കുടുംബമായി കണക്കാക്കാം. വിവാഹിതരായ ദമ്പതികളുടെ കാര്യത്തിൽ, പങ്കാളികളിൽ ഒരാൾക്കോ അല്ലെങ്കിൽ ഇരുവർക്കും ചേർന്നോ സംയുക്ത ഉടമസ്ഥാവകാശത്തിൽ ഒരൊറ്റ വീടിന് അർഹതയുണ്ടായിരിക്കും, സ്കീമിന് കീഴിൽ കുടുംബത്തിന്‍റെ വരുമാന യോഗ്യതയ്ക്ക് വിധേയമായിരിക്കും.

**MIG യ്ക്കു വേണ്ടി - 1 & 2 വായ്പ 1-1-2017 നോ അതിനു ശേഷമോ അംഗീകരിക്കണം

 1. MIG വിഭാഗത്തിനായി ഗുണഭോക്താവിന്‍റെ കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ആധാര്‍ നമ്പരുകള്‍ നിര്‍ബന്ധമാണ്‌.
 2. പലിശ കിഴിവ് വായ്പ കാലവധിയ്ക്കോ അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ 20 കൊല്ലമോ, ഏതാണ് കുറവ് എന്നുവെച്ചാല്‍ അതിനു ലഭിക്കും.
 3. പലിശ ഇളവ് ഉപയോക്താവിന്‍റെ വായ്പാ അക്കൌണ്ടിലേക്ക് മുന്‍കൂറായി എച്ച് ഡി എഫ് സി ബാങ്ക് വഴി അയക്കപ്പെടും. ഇത് ഫലത്തില്‍ വായ്പയിലും EMIയിലും കുറവ് വരുത്തും.
 4. പലിശ ഇളവിന്‍റെ നെറ്റ് പ്രെസന്റ് വാല്യൂ (NPV) 9 % എന്ന നിരക്കിലാണ് കണക്കാക്കുന്നത്.
 5. നിർദ്ദിഷ്‌ട പരിധിക്കപ്പുറമുള്ള അധിക ലോൺ, എന്തെങ്കിലുമുണ്ടെങ്കിൽ സബ്‌സിഡിയില്ലാത്ത പലിശ നിരക്കിൽ ആയിരിക്കും.
 6. വായ്പ തുകയിലോ വസ്തുവിന്‍റെ തുകയിലോ ഒരു നിയന്ത്രണവുമില്ല.

*സ്കീം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ദയവായി പരിശോധിക്കുക www.pmay-urban.gov.in

ശ്രദ്ധിക്കുക: CLSS ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നിങ്ങളുടെ അര്‍ഹത കണ്ടെത്തുന്നത് ഭാരത സര്‍ക്കാരിന്‍റെ തീരുമാനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഈ പദ്ധതിപ്രകാരം അര്‍ഹത കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാത്രമാണ്.

 

പ്രധാൻ മന്ത്രി ആവാസ് യോജന സബ്സിഡി കാൽക്കുലേറ്റർ

₹.
രൂ. 10 K 1 കോടി
1 360

സബ്സിഡി കാറ്റഗറി : EWS/LIG

സാമ്പത്തിക ദുർബല വിഭാഗം/കുറഞ്ഞ വരുമാന ഗ്രൂപ്പ്

സ്കീം, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ദയവായി സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക.

ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) പ്രകാരം ആർക്കാണ് PMAY സബ്‌സിഡി ലഭിക്കുക?(CLSS)?

ഭാരതത്തില്‍ ഒരിടത്തും വീടില്ലാത്ത ഒരു കുടുംബത്തിന് അവരുടെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകളുള്ള ഭവന പദ്ധതി വായ്പ ലഭിക്കും.

PMAY ഗുണഭോക്തൃ കുടുംബത്തിന്‍റെ നിർവചനം എന്താണ്?

ഗുണഭോക്താവിന്‍റെ കുടുംബം എന്നാല്‍ ഭര്‍ത്താവ്, ഭാര്യ, വിവാഹിതരാകാത്ത മക്കള്‍ എന്നിവരടങ്ങുന്നതാണ്. (MIG വിഭാഗത്തില്‍ സ്വന്തമായി വരുമാനമുള്ള പ്രായപൂര്‍ത്തിയായ ഒരംഗം വിവാഹിതരാണോ അല്ലയോ എന്നതു കണക്കാക്കാതെതന്നെ പ്രത്യേകം ഒരു കുടുംബമായി കണക്കാക്കും)

PMAY ക്ക് കീഴിലുള്ള ESW, LIG, MIG വിഭാഗങ്ങൾക്കുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

പദ്ധതി വിശദാംശങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്നത് നോക്കുക.

ഈ PMAY സബ്‌സിഡി ഗ്രാമീണ മേഖലകളിലെ പ്രോപ്പർട്ടികൾക്ക് ബാധകമാണോ?

ഇല്ല.

സ്ത്രീ ഉടമസ്ഥാവകാശം PMAY സബ്‌സിഡിക്ക് യോഗ്യത നേടേണ്ടത് നിർബന്ധമാണോ?

EWS, LIG എന്നീ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് ഉടമസ്ഥാവകാശം അല്ലെങ്കില്‍ സഹ ഉടമസ്ഥത നിര്‍ബന്ധമാണ്‌. എന്നാല്‍ ഇത് സ്വയം നിര്‍മ്മാണം/ വീടു വലുതാക്കല്‍ അല്ലെങ്കില്‍ MIG വിഭാഗം എന്നിവയില്‍ ബാധകമല്ല.

PMAY പലിശ സബ്‌സിഡി ക്ലെയിം ചെയ്യുന്നതിനുള്ള പ്രോസസ് എന്താണ്?

വായ്പ വിതരണം ചെയ്തു കഴിഞ്ഞാല്‍, വിശദാംശങ്ങള്‍ എല്ലാം എച്ച് ഡി എഫ് സി ബാങ്ക് NHB യിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. NHB സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമായിരിക്കും അര്‍ഹരായ വായ്പാര്‍ഥികള്‍ക്ക് പലിശ ഇളവിനുള്ള അനുമതി നല്‍കുന്നത്.

എനിക്ക് എങ്ങനെ എന്‍റെ PMAY സബ്സിഡി സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും?

 1. നിങ്ങളുടെ PMAY സബ്‌സിഡിയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ, ദയവായി സന്ദർശിക്കുക www.pmayuclap.gov.in
 2. ദയവായി മേൽപ്പറഞ്ഞ വെബ്സൈറ്റിൽ നിങ്ങളുടെ ക്ലെയിം ആപ്ലിക്കേഷൻ ID എന്‍റർ ചെയ്ത് 'സ്റ്റാറ്റസ് നേടുക' ക്ലിക്ക് ചെയ്യുക.
 3. ഹോം ലോൺ ദാതാവുമായി രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP കോഡ് അയക്കുന്നതാണ്. ദയവായി ആവശ്യമായ ഫീൽഡിൽ OTP എന്‍റർ ചെയ്യുക.
 4. പേജിന്‍റെ 'CLSS ട്രാക്കർ' വിഭാഗത്തിൽ നിങ്ങൾക്ക് ക്ലെയിം സ്റ്റാറ്റസ് കാണാൻ കഴിയും.

PMAY ക്ക് കീഴിൽ പലിശ സബ്‌സിഡി ആനുകൂല്യം എനിക്ക് എങ്ങനെ ലഭിക്കും?

 1. വായ്പ വിതരണം ചെയ്തതിനു ശേഷം എച്ച് ഡി എഫ് സി ബാങ്ക് നാഷണല്‍ ഹൌസിംഗ് ബാങ്കി(NHB)ല്‍ നിന്ന് യോഗ്യരായ അപേക്ഷകര്‍ക്കുള്ള പലിശ ഇളവ് വാങ്ങും.
 2. NHB സൂക്ഷ്മ പരിശോധയക്ക്‌ ശേഷം അനുമതി നല്‍കുകയും പലിശ ഇളവു തുക എച്ച് ഡി എഫ് സി ബാങ്കിന്‍റെ എല്ലാ യോഗ്യരായ അപേക്ഷകരുടേയും അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും.
 3. പലിശ ഇളവ് കണക്കാക്കുന്നത് NPV (നെറ്റ് പ്രെസന്റ് വാല്യൂ) രീതി ഉപയോഗിച്ച് NPV 9% ഡിസ്കൌണ്ട് നിരക്കിലാണ്.
 4. NHB യില്‍ നിന്നുള്ള ഇളവു തുക ലഭിച്ചാലുടനെ അത് അപേക്ഷകന്‍റെ ഭവന വായ്പാ അക്കൌണ്ടിലേക്ക് മാറ്റുന്നതാണ് തുടര്‍ന്ന് EMI യിലും അതനുസരിച്ചുള്ള ഇളവുകള്‍ വരുത്തുന്നതാണ്.

PMAY സബ്‌സിഡി വിതരണം ചെയ്തെങ്കിലും ചില കാരണങ്ങളാൽ വീടിന്‍റെ നിർമ്മാണം സ്തംഭിക്കുമ്പോൾ എന്താണ് സംഭവിക്കുക?

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇളവുതുക തിരിച്ചു പിടിച്ച് കേന്ദ്ര സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കും.

ഒരു ഗുണഭോക്താവിന്‍റെ കുടുംബത്തിന് PMAY CLSS സ്കീമിന് കീഴിൽ 20 വർഷത്തിനു മുകളിൽ ഒരു ലോൺ കാലയളവ് ലഭിക്കുമോ?

ലഭിക്കും. അപേക്ഷകര്‍ക്ക് 20 വര്‍ഷത്തില്‍ അധികമുള്ള കാലയളവില്‍ വായ്പ തിരിച്ചടവ് കാലാവധി ലഭിക്കും, പക്ഷെ പലിശ ഇളവു കാലാവധി 20 വര്‍ഷമായിരിക്കും.

വായ്പ തുകയ്ക്ക് അല്ലെങ്കില്‍ വസ്തുവിന്‍റെ വിലയില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ?

ഇല്ല, എന്നാല്‍ സബ്സിഡി ഓരോ വിഭാഗത്തിലുമുള്ള ലോൺ തുകയ്ക്ക് പരിമിതപ്പെടുത്തിയിരിക്കും, കൂടുതല്‍ തുകയ്ക്കുള്ളത് സബ്സിഡി ഇല്ലാത്ത പലിശ നിരക്കായിരിക്കും

ഞാന്‍ നിലവിലുള്ള വായ്പ മറ്റൊരു വായ്പക്കാരനിലേക്ക് മാറ്റിയാല്‍ പലിശ ഇളവ് എങ്ങനെ ലഭിക്കും?

ഒരു ഗുണഭോക്താവ് പലിശ ഇളവു പദ്ധതിയില്‍ ഉള്‍പ്പെട്ട വായ്പ എടുക്കുകയും, എന്നാല്‍ പിന്നീട് ആ വായ്പ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയും ചെയ്‌താല്‍, അത്തരം ഗുണഭോക്താക്കള്‍ക്ക് പലിശ ഇളവു പദ്ധതിയുടെ ഗുണഫലം ലഭിക്കുകയില്ല.

എനിക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം(CLSS)ലേക്ക് എവിടെ നിന്ന് അപേക്ഷിക്കാം(CLSS)?

CLSS പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് ഏതെങ്കിലും എച്ച് എഫ് ഡി സി ബാങ്ക് ശാഖയില്‍ അപേക്ഷിക്കാവുന്നതാണ്.

PMAY സബ്‌സിഡി ലഭിക്കുന്നതിന് ഞാൻ എന്തെങ്കിലും അധിക രേഖകൾ നൽകേണ്ടതുണ്ടോ?

ഇല്ല, സ്വന്തം പേരില്‍ വീട് ഇല്ല എന്ന് എച്ച് ഡി എഫ് സി ബാങ്ക് ഓഫീസുകളില്‍ ലഭ്യമായ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയത് മാത്രമേ ആവശ്യമുള്ളു.

NRIക്ക് PMAY സബ്‌സിഡി ലഭിക്കുമോ?

ഉവ്വ്.