ക്രെഡിറ്റ് സ്കോര്‍ എന്നാല്‍ എന്താണ് 

ഒരു ക്രെഡിറ്റ് സ്കോർ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത സൂചിപ്പിക്കുന്ന 300 മുതൽ 900 വരെയുള്ള ഒരു മൂന്നക്ക നമ്പറാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമയത്ത് ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെ കുറിച്ചുള്ള ഒരു സൂചകമാണ് ഇത്. ക്രെഡിറ്റ് ബ്യൂറോകൾ ക്രെഡിറ്റ് ഉപയോഗ അനുപാതം, ക്രെഡിറ്റ് തിരിച്ചടവ് ചരിത്രം പോലുള്ള പ്രധാന ഘടകങ്ങൾ വിലയിരുത്തുകയും ഓരോ വ്യക്തിക്കും ക്രെഡിറ്റ് സ്കോർ നൽകുകയും ചെയ്യുന്നു. 

ഇന്ത്യയിലെ ഹോം ലോണുകൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ ആയി കണക്കാക്കുന്നത് എന്താണ്?

ഹോം ലോൺ അപേക്ഷകൾ അംഗീകരിക്കുന്നതിന് വ്യത്യസ്ത ലെൻഡർമാർക്ക് വ്യത്യസ്ത ബെഞ്ച്മാർക്ക് ക്രെഡിറ്റ് സ്കോർ ആവശ്യകതകൾ ഉണ്ടെങ്കിലും, 700-750 പരിധിയിലെ സ്കോറുകൾ മികച്ചതായി കണക്കാക്കും. 

900 നോട് അടുത്തുള്ള ഉയർന്ന സ്കോർ എന്നാൽ നിങ്ങളുടെ ലോൺ അപ്രൂവ് ചെയ്യപ്പെടാനുള്ള മികച്ച അവസരമാണ്. വേഗത്തിലുള്ള ലോൺ അപേക്ഷാ പ്രോസസ്സിംഗ്, കുറഞ്ഞ പലിശ നിരക്ക്, ഡിസ്‌ക്കൗണ്ടഡ് പ്രോസസ്സിംഗ് ഫീസ്, വലിയ ലോൺ തുക തുടങ്ങിയ മികച്ച മൂല്യമുള്ള മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

ഇന്ത്യയിലെ വ്യത്യസ്ത ക്രെഡിറ്റ് ബ്യൂറോകൾ ഏതൊക്കെയാണ്?

ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ, ഓവർഡ്രാഫ്റ്റ് മുതലായവ ഉൾപ്പെടെ ഒരു വ്യക്തിയുടെയും ബിസിനസ് സ്ഥാപനത്തിന്‍റെയും സാമ്പത്തിക ഡാറ്റയും അവരുടെ റീപേമെന്‍റും ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതുമായ ഒരു സ്ഥാപനമാണ് ക്രെഡിറ്റ് ബ്യൂറോ. വ്യക്തികൾക്കും ബിസിനസുകൾക്കും ക്രെഡിറ്റ് സ്കോർ സൃഷ്ടിക്കുന്നതിനാണ് ക്രെഡിറ്റ് ബ്യൂറോകൾ ഈ ഡാറ്റ ഉപയോഗിക്കുക. 

ലെന്‍ഡര്‍മാര്‍ക്ക്, ഉപഭോക്താവിന്‍റെ ക്രെഡിറ്റ് ഹിസ്റ്ററിയും റീപേമെന്‍റ് ശേഷിയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിശ്വസനീയമായ ഉറവിടമായി ക്രെഡിറ്റ് ബ്യൂറോകൾ പ്രവർത്തിക്കുന്നു. 

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രെഡിറ്റ് ബ്യൂറോകള്‍: CIBIL (Credit Information Bureau India Limited), Equifax, Highmark, Experian. 

നിങ്ങൾക്ക് എന്തുകൊണ്ട് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം?

നിങ്ങൾ ഒരു ഹോം ലോണിന് അപേക്ഷിക്കുകയും ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാകുകയും ചെയ്യുമ്പോൾ, അതായത്, 750 ൽ കൂടുതൽ, ലെൻഡർ നിങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം:

  • വർദ്ധിപ്പിച്ച ഹോം ലോൺ യോഗ്യത: നിങ്ങൾക്ക് ഉയർന്ന തുക വായ്പ എടുക്കാം (ആവശ്യമെങ്കിൽ).
  • വേഗത്തിലുള്ള ലോണ്‍ പ്രോസസ്സിംഗ്: ലെന്‍ഡര്‍ നിങ്ങളുടെ ലോണ്‍ അപേക്ഷ വേഗത്തില്‍ പ്രോസസ്സ് ചെയ്യുകയും തുക വേഗത്തില്‍ വിതരണം ചെയ്യുകയും ചെയ്യാം.

മറ്റ് ആനുകൂല്യങ്ങൾ: നിങ്ങളുടെ ഉയർന്ന വിശ്വാസ്യതയും മികച്ച റീപേമെന്‍റ് ഹിസ്റ്ററിയും കാരണം, ലെൻഡർ കുറഞ്ഞ പലിശ നിരക്കിലും ഡിസ്‌ക്കൗണ്ട് ചെയ്ത പ്രോസസ്സിംഗ് ഫീസിലും മറ്റ് ചാർജുകളിലും ഹോം ലോൺ വാഗ്ദാനം ചെയ്യാം.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

  • നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അല്ലെങ്കിൽ ലോണുകൾ കൃത്യസമയത്ത് അടയ്ക്കുക. 
  • നിങ്ങളുടെ ബില്ലുകൾ പൂർണ്ണമായും സെറ്റിൽ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. 
  • സെക്യുവേർഡ്, അൺസെക്യുവേർഡ് ലോണുകൾ തമ്മിൽ മികച്ച ബാലൻസ് നിലനിർത്തുക.
  • എല്ലായ്പ്പോഴും നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് തെറ്റുകൾ പരിശോധിക്കുക. നിങ്ങൾ ഏതെങ്കിലും ആവശ്യപ്പെട്ടിട്ടില്ലാത്ത ട്രാൻസാക്ഷനുകൾ കണ്ടെത്തിയാൽ, അത് ഉടൻ ക്രെഡിറ്റ് ബ്യൂറോയിലേക്ക് റിപ്പോർട്ട് ചെയ്ത് അവ ശരിയാക്കുക. 
  • നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക, ക്രെഡിറ്റ് പരിധിയുടെ 50% ൽ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കുക.
  • ഒരേ സമയം നിരവധി ലോണുകൾക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ക്രെഡിറ്റ് ദാഹി ആണെന്ന് തോന്നിപ്പിക്കും.