എന്താണ് ഹോം ലോൺ അനുമതി?
കസ്റ്റമര്‍മാര്‍ക്ക് അവരുടെ ലോണ്‍ അപ്രൂവ് ചെയ്തെന്ന് വ്യക്തമാക്കുന്നതിന് ഒരു ലെന്‍ഡിംഗ് സ്ഥാപനം നല്കുന്ന ഔദ്യോഗിക ഡോക്യുമെന്റാണ് ഹോം ലോണ്‍ അനുമതി കത്ത്. ക്രെഡിറ്റ് ഹിസ്റ്ററി, വരുമാനം, തിരിച്ചടവ് ശേഷി തുടങ്ങിയ ഹോം ലോൺ അപേക്ഷകന്റെ വിശദാംശങ്ങൾ വെരിഫൈ ചെയ്തതിന് ശേഷം ലെൻഡർ അനുമതി കത്ത് നൽകുന്നു.
ഹോം ലോൺ അനുമതി ലഭിക്കുന്നതിനുള്ള പ്രോസസ്സ് മനസ്സിലാക്കൽ
നിങ്ങൾ ഒരു ഹോം ലോണിന് അപേക്ഷിക്കുമ്പോൾ,ലെൻഡർ നിശ്ചയിച്ച നടപടിക്രമങ്ങൾ നിങ്ങൾ പിന്തുടരുകയും പാലിക്കുകയും ചെയ്യണം. അതുപോലെ, ഹോം ലോൺ അനുമതിക്കായി ലെൻഡർമാർ ഏതാനും പ്രോട്ടോകോളുകൾ പിന്തുടരുന്നു.
-
ഹോം ലോൺ അപേക്ഷ
ആദ്യം, നിങ്ങൾ ഒരു ഹോം ലോൺ അപേക്ഷ വിശദമായി പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റുകൾക്കൊപ്പം സമർപ്പിക്കണം. എച്ച് ഡി എഫ് സിയുടെ എൻഡ്-ടു-എൻഡ് ഡിജിറ്റൽ പ്രോസസ് നിങ്ങളുടെ വീടിന്റെ സുരക്ഷയിൽ നിന്നും സൗകര്യത്തിൽ നിന്നും ലോണിന് അപേക്ഷിക്കാൻ അനുവദിക്കുന്നു.
-
ഹോം ലോൺ പ്രോസസ്സിംഗ്
ഹോം ലോൺ അപേക്ഷയ്ക്ക് നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, ഓൺലൈൻ ചാറ്റ് അസിസ്റ്റൻസ് അല്ലെങ്കിൽ ടോൾ-ഫ്രീ നമ്പർ വഴി നിങ്ങൾക്ക് എളുപ്പത്തിൽ എച്ച് ഡി എഫ് സി പ്രതിനിധികളെ ബന്ധപ്പെടാം.
-
ലെൻഡറിന്റെ വെരിഫിക്കേഷൻ
നിങ്ങളുടെ അപേക്ഷ ലഭിച്ചതിന് ശേഷം, ലെൻഡർ വരുമാനം, തൊഴിൽ, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങിയ വിശദാംശങ്ങൾ വെരിഫൈ ചെയ്യുകയും അംഗീകാരം/അനുമതി ലഭിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു.
-
ഹോം ലോൺ അപ്രൂവൽ
വെരിഫിക്കേഷന് ശേഷം, ലെൻഡർ ഒരു ഹോം ലോൺ അനുമതി കത്ത് നൽകുന്നു, അത് ലോൺ തുക, ലോൺ കാലയളവ്, പലിശ നിരക്ക് തരം മുതലായ അടിസ്ഥാന ലോൺ വിശദാംശങ്ങളും ഒപ്പം നിബന്ധനകളും വ്യവസ്ഥകളും നൽകുന്നു.
അനുമതി കത്ത് അന്തിമ ലോൺ കരാർ അല്ല. ഇത് പ്രാരംഭ അപ്രൂവലിനെ മാത്രം സൂചിപ്പിക്കുന്നു. ലോൺ വിതരണത്തിനായി തുടരുന്നതിന് നിങ്ങൾ നിങ്ങളുടെ സ്വീകാര്യത നൽകുകയും അനുമതി കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണം.
ഒരു ഹോം ലോൺ അനുമതി കത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്?
ഹോം ലോൺ അനുമതി കത്ത് താഴെപ്പറയുന്ന വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രധാന ഡോക്യുമെന്റാണ്:
- അനുവദിച്ച മൊത്തം ലോൺ തുക.
- ഹോം ലോൺ പലിശ നിരക്ക്
- ബാധകമായ പലിശ നിരക്കിന്റെ തരം (ഫിക്സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക്)
- ലോണ്‍ കാലാവധി
- അടയ്ക്കേണ്ട EMI (ബാധകമായത്)
- അനുമതി കത്തിന്റെ സാധുത
- വിതരണത്തിന് മുമ്പ് നിറവേറ്റേണ്ട പ്രത്യേക വ്യവസ്ഥകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)
- മറ്റ് നിബന്ധനകളും വ്യവസ്ഥകളും.
എനിക്ക് എന്റെ അനുമതി കത്ത് ലഭിച്ചു. അടുത്തതായി എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ ഹോം ലോൺ അനുമതി കത്ത് ലഭിക്കുമ്പോൾ, നിങ്ങൾ നിബന്ധനകളും വ്യവസ്ഥകളും വിശദമായി വായിക്കണം. നിങ്ങൾ ഓഫറിൽ സംതൃപ്തരാണെങ്കിൽ, ഓഫർ സ്വീകരിക്കുന്നത് സൂചിപ്പിക്കുന്ന ഒപ്പിട്ട പകർപ്പ് നിങ്ങളുടെ ലെൻഡറിന് ഷെയർ ചെയ്യേണ്ടതുണ്ട്.
സ്വീകാര്യത സംബന്ധിച്ച നിങ്ങളുടെ തീരുമാനം ഒരു നിശ്ചിത കാലയളവിനുള്ളിൽ ലെൻഡറിനെ അറിയിക്കണം, അതുവഴി അവർക്ക് പണം വിതരണ പ്രക്രിയ ആരംഭിക്കാൻ കഴിയും.