നിങ്ങളുടെ ലോണ്‍ ആവശ്യങ്ങളെക്കുറിച്ച് ഞങ്ങളോടു പറയുക

ഞാന്‍ താമസിക്കുന്നത്
ഞാന്‍

ഹോം ലോൺ പലിശനിരക്കുകൾ

എച്ച് ഡി എഫ് സി ലിമിറ്റഡ് പ്രതിവർഷം 8.10*% മുതൽ ആരംഭിക്കുന്ന കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഹോം ലോൺ, ബാലൻസ് ട്രാൻസ്ഫർ ലോൺ, ഹൌസ് റിനോവേഷൻ, ഹോം എക്സ്റ്റൻഷൻ ലോൺ എന്നിവയ്ക്ക് ഈ പലിശ നിരക്ക് ബാധകമാണ്.

എച്ച് ഡി എഫ് സി ഫ്ലോട്ടിംഗ് റേറ്റ് ലോൺ എന്നും അറിയപ്പെടുന്ന അഡ്ജസ്റ്റബിൾ-റേറ്റ് ലോണും ട്രൂഫിക്സഡ് ലോണും വാഗ്ദാനം ചെയ്യുന്നു, ഇതിൽ ഹോം ലോണിലുള്ള പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിതമായിരിക്കും (മുഴുവൻ ലോൺ കാലയളവിന്‍റെയും ആദ്യ രണ്ട് വർഷം) അതിനുശേഷം ഇത് അഡ്ജസ്റ്റബിൾ-റേറ്റ് ലോണിലേക്ക് കൺവേർട്ട് ചെയ്യുന്നതാണ്.

പലിശ നിരക്കുകള്‍

ശമ്പളക്കാര്‍ക്കായി

സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 17.95%

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 8.10 - 8.60
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) 8.15 - 8.65
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) 8.35 - 8.85
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) 8.40 - 8.90
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍) 8.45 - 8.95
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍) 8.50 - 9.00

*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്‍റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം ലോൺ പലിശ നിരക്കുകൾ - FAQകൾ

ഹോം ലോണ്‍ പലിശ നിരക്ക് എത്രയാണ്?

മുതൽ തുകയുടെ ഉപയോഗത്തിനായി വായ്പക്കാരന് ഹോം ലോൺ ദാതാവ് മുതലിൽ നിന്ന് ഈടാക്കുന്ന തുകയാണ് ഹോം ലോൺ പലിശ നിരക്ക്. നിങ്ങളുടെ ഹൌസിംഗ് ലോൺ പലിശ നിരക്ക് നിങ്ങളുടെ ഹോം ലോണിൽ അടയ്ക്കേണ്ട പ്രതിമാസ EMI നിർണ്ണയിക്കുന്നു.

നിലവിലെ ഹോം ലോൺ പലിശ നിരക്കുകൾ എത്രയാണ്?

എച്ച് ഡി എഫ് സി നിലവിൽ പ്രതിവർഷം 6.70%* മുതൽ ആരംഭിക്കുന്ന ഹോം ലോൺ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 30 വർഷം വരെ ദൈർഘ്യമുള്ള നീണ്ട ലോൺ കാലയളവ്, എൻഡ് ടു എൻഡ് ഡിജിറ്റൽ സൊല്യൂഷൻ, കസ്റ്റമൈസ്ഡ് റീപേമെന്‍റ് ഓപ്ഷൻ എന്നിവയും അതിലേറെയും പോലുള്ള ആനുകൂല്യങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ഈ ഹോം ലോൺ പലിശനിരക്ക് പ്രയോജനപ്പെടുത്താം! നിങ്ങളുടെ EMI കണക്കാക്കാൻ https://www.hdfc.com/home-loan-emi-calculator സന്ദർശിക്കുക. ഹോം ലോണിന് ഇപ്പോൾ അപേക്ഷിക്കാൻ https://www.hdfc.com/call-for-new-home-loan സന്ദർശിക്കുക

ഹോം ലോണിലെ വ്യത്യസ്ത തരം പലിശ നിരക്കുകൾ എന്തൊക്കെയാണ്?

എച്ച് ഡി എഫ് സി ഹോം ലോൺ കസ്റ്റമറിന് ഹോം ലോൺ ലഭ്യമാക്കുമ്പോൾ രണ്ട് തരത്തിലുള്ള പലിശ നിരക്ക് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. അവ താഴെപ്പറയുന്നവയാണ്:
അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ (ARHL): ഒരു അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ ഫ്ലോട്ടിംഗ് അല്ലെങ്കിൽ വേരിയബിൾ റേറ്റ് ലോൺ എന്നും അറിയപ്പെടുന്നു. ARHL ലെ പലിശ നിരക്ക് എച്ച് ഡി എഫ് സിയുടെ ബെഞ്ച്മാർക്ക് നിരക്കിലേക്ക് ലിങ്ക് ചെയ്തിരിക്കുന്നു, അതായത് റീട്ടെയിൽ പ്രൈം ലെൻഡിംഗ് റേറ്റ് (RPLR). എച്ച് ഡി എഫ് സിയുടെ RPLR ലെ ഏത് നീക്കവും ബാധകമായ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്താം.
ട്രൂഫിക്സഡ് ലോൺ: ട്രൂഫിക്സഡ് ലോണിൽ, ഹോം ലോൺ പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിതമായിരിക്കും (ഉദാ. ലോൺ കാലയളവിന്‍റെ ആദ്യ 2 അല്ലെങ്കിൽ 3 വർഷത്തേക്ക്), അതിന് ശേഷം അത് ബാധകമായ പലിശ നിരക്കിൽ ഒരു അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ ആയി ഓട്ടോമാറ്റിക്കായി പരിവർത്തനം ചെയ്യപ്പെടും. എച്ച് ഡി എഫ് സി നിലവിൽ ലോൺ കാലയളവിന്‍റെ ആദ്യ രണ്ട് വർഷത്തേക്ക് പലിശ നിരക്ക് നിശ്ചിതമായിരിക്കുന്ന ട്രൂഫിക്സഡ് ലോൺ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് എത്രയാണ്?

എച്ച് ഡി എഫ് സി വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് പ്രതിവർഷം 6.70%* ആണ്.

ഹോം ലോൺ പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

ഹോം ലോണിലെ പലിശ നിരക്കിനെ ബാധിക്കാൻ കഴിയുന്ന 7 പ്രധാന ഘടകങ്ങളുണ്ട്-

  1.  പലിശ നിരക്ക് തരം
  2.  ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്ക്
  3.  ലോണും മൂല്യവും തമ്മിലുള്ള അനുപാതം
  4.  വായ്പക്കാരന്‍റെ ഫൈനാന്‍ഷ്യല്‍ പ്രൊഫൈല്‍
  5.  തിരിച്ചടവ് കാലാവധി
  6.  പ്രോപ്പര്‍ട്ടിയുടെ ലൊക്കേഷന്‍
  7.  ഹോം ലോൺ ദാതാവിന്‍റെ റെപ്യുട്ടേഷൻ