ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ നിങ്ങളുടെ ഹോം ലോൺ EMI എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. എച്ച് ഡി എഫ് സി നൽകുന്നു ലക്ഷത്തിന് ₹734 മുതൽ EMI യോടെ ഹോം ലോൺ, പ്രതിവർഷം 8%* മുതലുള്ള പലിശ നിരക്ക്, ഒപ്പം സൗകര്യപ്രദമായ റീപേമെന്‍റ് ഓപ്ഷനും ടോപ്-അപ്പ് ലോണും പോലുള്ള അഡീഷണൽ ഫീച്ചറുകളും. കുറഞ്ഞ പലിശ നിരക്കും നീണ്ട റീപേമെന്‍റ് കാലാവധിയും കൊണ്ട് നിങ്ങൾക്ക് സൗകര്യപ്രദമായ ഹോം ലോൺ EMI എച്ച് ഡി എഫ് സി ഉറപ്പാക്കുന്നു. ഞങ്ങളുടെ ലളിതമായ EMI കൊണ്ട്, എച്ച് ഡി എഫ് സി ഹോം ലോൺ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നതാണ്. നിങ്ങളുടെ ഹോം ലോണിന് അടയ്ക്കേണ്ടതായ EMI നിങ്ങൾക്ക് കണക്കാക്കാൻ ഉള്ളതാണ്, ഞങ്ങളുടെ ലളിതമായ ഹോം ലോൺ EMI കാൽക്കുലേറ്റർ.

ഹോം ലോൺ EMI കണക്കാക്കുക

₹.
1 ലക്ഷം Rs. 10 Cr
1 30
0 15
₹.25,64,000
₹.25,64,000
₹.25,64,000

എന്താണ് ഹോം ലോൺ EMI കാൽക്കുലേറ്റർ?

ഹോം ലോൺ EMI കാൽക്കുലേറ്റർ ലോൺ ഇൻസ്റ്റാൾമെന്‍റ് കണക്കാക്കാൻ സഹായിക്കുന്നു, അതായത്. നിങ്ങളുടെ ഹോം ലോണിന്‍റെ EMI. അനായാസമായി ഉപയോഗിക്കാവുന്ന കാൽക്കുലേറ്റർ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഫൈനാൻഷ്യൽ പ്ലാനിംഗ് ടൂളായി പ്രവർത്തിക്കുന്നു.

എന്താണ് ഹോം ലോൺ EMI?

EMI എന്നാല്‍ കൃത്യമായി വിഭജിച്ച മാസത്തവണകളാണ്. ഇതില്‍ നിങ്ങള്‍ ഭവന വായ്പയില്‍ തിരിച്ചടയ്ക്കാനുള്ള മുതല്‍ തുകയും പലിശ തുകയും ഉള്‍പ്പെടും. കൂടിയത് 30 വര്‍ഷം വരെയുള്ള കാലാവധിയുള്ള വായ്പ തിരിച്ചടവു തെരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്ക് EMI തുകയില്‍ സഹായകരമായ കുറവ് വരുത്തും.

EMI കണക്കാക്കുന്നത് വീടു വാങ്ങുന്നതിനെ സഹായിക്കുന്നത് എങ്ങനെയാണ്?

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ EMI കാല്‍ക്കുലേറ്റര്‍ നിങ്ങള്‍ക്ക് EMI യില്‍ എത്ര തുക അടയ്ക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ആശയം നല്‍കുന്നു. ഇതുവഴി ഓരോ മാസവും ഹൗസിംഗ് ലോണിലേക്ക് എത്ര തുക കൃത്യമായി ചേരുന്നു എന്നറിയാന്‍ കഴിയുന്നു. ഇത് വായ്പ തുക കൃത്യമായി തീരുമാനിക്കുവാനും, നിങ്ങളുടെ സ്വന്തം സംഭാവന എത്രയായിരിക്കണം എന്നും, വസ്തുവിന്‍റെ വില എത്രയായിരിക്കും എന്നും മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഹോം ലോൺ യോഗ്യത കണക്കാക്കാൻ, വീട് വാങ്ങാൻ പദ്ധതിയിടാൻ എന്നിവയ്ക്ക് EMI അറിയുന്നത് വളരെ പ്രധാനമാണ്.

എന്താണ് എച്ച് ഡി എഫ് സി ഹോം ലോണിന്‍റെ പ്രധാന സവിശേഷതകളും നേട്ടങ്ങളും?

 • ഫ്ലാറ്റ്, നിര വീടുകള്‍, സ്വകാര്യ ഡെവലപ്പര്‍മാരുടെ അംഗീകൃത പദ്ധതികളില്‍ നിന്ന് ബംഗ്ലാവുകള്‍ എന്നിവ വാങ്ങുവാന്‍ ഹോം ലോണുകൾ

 • DDA, MHADA തുടങ്ങിയ വികസന അതോറിറ്റികളില്‍ നിന്ന് വസ്തു വാങ്ങാനുള്ള ഹോം ലോണുകൾ

 • നിലവില്‍ പ്രവര്‍ത്തനമുള്ള ഹൗസിംഗ് സൊസൈറ്റികള്‍ അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍, വികസന അതോറിറ്റി കോളനികള്‍, സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിച്ച വീടുകള്‍ എന്നിവ വാങ്ങാനുള്ള ലോണുകൾ

 • ഫ്രീഹോള്‍ഡ്‌/ ലീസ് ഹോള്‍ഡ്‌ അല്ലെങ്കില്‍ വികസന അതോറിറ്റി നല്‍കിയ വസ്തുവില്‍ വീടു വയ്ക്കാനുള്ള ലോണുകൾ

 • ഏതു വീടാണ് വാങ്ങേണ്ടത് എന്നതില്‍ നിങ്ങള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനായി വിദഗ്ദ്ധ നിയമ/ സാങ്കേതികോപദേശങ്ങള്‍ ലഭിക്കുന്നതാണ്

 • ഭാരതത്തില്‍ എവിടെ നിന്നും ഹോം ലോൺ ലഭിക്കാന്‍ സൗകര്യം ഒരുക്കുന്നതിനായി ബ്രാഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള സേവനം

 • ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ഹോം ലോണിന് AGIF നോടൊപ്പം ക്രമീകരണങ്ങൾ.

Our tailor made home loans caters to customers of all age groups and employment category. We provide longer tenure loans of up to 30 years, telescopic repayment option, under adjustable rate option that specifically caters to younger customers to become home owners at an early stage of their life.

With our experience of providing home finance for over 4 decades, we are able to understand the diverse needs of our customers and fulfill their dream of owning a home .

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

EMI കണ്ടെത്താന്‍ താഴെപ്പറയുന്നവ ചേര്‍ക്കുക മാത്രമേ വേണ്ടൂ:

 • വായ്പ തുക: നിങ്ങള്‍ക്ക് ആവശ്യമുള്ള വായ്പ തുക ചേര്‍ക്കുക
 • വായ്പ കാലാവധി(വര്‍ഷങ്ങളില്‍): വായ്പ എത്രകാലത്തേക്കാണ് വേണ്ടതെന്നു ചേര്‍ക്കുക. ദൈര്‍ഘ്യം കൂടിയ കാലാവധി നിങ്ങള്‍ക്കുള്ള അര്‍ഹത മെച്ചപ്പെടുത്തും
 • പലിശ നിരക്ക് (% വര്‍ഷത്തില്‍): പലിശ നിരക്ക് ചേര്‍ക്കുക.

നിലവിലെ ലോൺ പലിശ നിരക്കുകൾ അറിയാൻ 'ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് ഹോം ലോൺ അമോർട്ടൈസേഷൻ ഷെഡ്യൂൾ?

ലോൺ അമോർട്ടൈസേഷൻ എന്നാൽ ലോൺ കാലയളവിൽ മുടങ്ങാതെ പണമടച്ച് കടം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയാണ്. ഹോം ലോൺ അമോർട്ടൈസേഷൻ ഷെഡ്യൂൾ എന്നാൽ റീപേമെന്‍റ് തുക, പലിശയും മുതൽ തുകയും.

എച്ച് ഡി എഫ് സിയുടെ EMI കാൽക്കുലേറ്റർ ലോൺ കാലാവധിയും പലിശ നിരക്കും അടിസ്ഥാനമാക്കി, മുതൽ തുകയും അടയ്ക്കേണ്ട പലിശയും തമ്മിലുള്ള അനുപാതത്തെക്കുറിച്ച് നല്ല ഗ്രാഹ്യം നൽകുന്നു. റീപേമെന്‍റ് ഷെഡ്യൂൾ വിശദമാക്കി EMI കാൽക്കുലേറ്റർ അമോർട്ടൈസേഷൻ ടേബിളും നൽകുന്നു. എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ പലിശയുടെയും മുതലിന്‍റെയും പൂർണമായ ബ്രേക്ക്-അപ്പ് ലഭ്യമാക്കുന്നു.

എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യത കൂട്ടി വിവിധ റീപേമെന്‍റ് പ്ലാനുകൾ വാഗ്‍ദാനം ചെയ്യുന്നു:

വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുസൃതമായി ഹോം ലോൺ യോഗ്യത വർദ്ധിപ്പിക്കുന്നതിന് എച്ച് ഡി എഫ് സി വിവിധ തിരിച്ചടവ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.

 • സ്റ്റെപ് അപ് റീ പേമെന്‍റ് ഫെസിലിറ്റി(SURF)

SURF നിങ്ങള്‍ക്ക് നിങ്ങളുടെ വരുമാനത്തില്‍ വർദ്ധനവുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തിരിച്ചടവിനുള്ള സൗകര്യം നല്‍കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ തുകയ്ക്കുള്ള വായ്പ സ്വീകരിക്കാവുന്നതും, കുറഞ്ഞ തുകയ്ക്കുള്ള EMI ആദ്യവര്‍ഷങ്ങളില്‍ നല്‍കുകയും ചെയ്യാം. പിന്നീട് വരുമാന വര്‍ദ്ധനവനുസരിച്ച് നിങ്ങളുടെ തിരിച്ചടവ് വേഗത്തിലാക്കാം.

 • ഫ്ലെക്സിബിള്‍ ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റ് പ്ലാന്‍(FLIP)

FLIP നിങ്ങളുടെ വായ്പ തിരിച്ചടവിനുള്ള കഴിവ് വായ്പ കാലയളവില്‍ മാറുകയാണെങ്കില്‍ അതിനനുസരിച്ചു മാറ്റുവാനുള്ള അവസരം നല്‍കുന്നു. ആദ്യ കാലയളവില്‍ EMI കൂടുതലും പിന്നീട് വരുമാനമാനുസരിച്ച് കുറയുകയും ചെയ്യുന്ന വിധത്തിലാണ്‌ ലോണിന്റെ ഘടന.

 • വായ്പാവിഹിതം അടിസ്ഥാനമാക്കിയുള്ള EMI

നിങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വസ്തുവാണ് വാങ്ങുന്നതെങ്കില്‍ വായ്പ തുകയുടെ അവസാന ഗഡു ലഭിക്കുന്നതുവരെ ലോണിന്‍റെ പലിശ അടച്ചാല്‍ മതിയാകും. പിന്നീട് EMI അടയ്ക്കാം. നിങ്ങള്‍ മുതല്‍ തിരിച്ചടവ് ഉടന്‍ തന്നെ ആരംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വായ്പ പങ്ക് വെയ്ക്കാവുന്നതും ആകെയുള്ള തുക EMI ആയി അടയ്ക്കാവുന്നതുമാണ്‌.

 • പെട്ടന്നുള്ള തിരിച്ചടവു പദ്ധതി

ഈ സൗകര്യം നിങ്ങള്‍ക്ക് ഓരോ വര്‍ഷവുമുള്ള നിങ്ങളുടെ വരുമാന വര്‍ദ്ധനവനുസരിച്ച് EMI തുകയുടെ അളവും കൂട്ടുവാനുള്ള അവസരം നല്‍കുന്നു. ഇതുമൂലം വായ്പ തിരിച്ചടവും വേഗത്തില്‍ തീര്‍ക്കുവാനാകും.

 • ടെലസ്കോപിക് റീ പെയ്മെന്‍റ് ഓപ്ഷന്‍

ഈ സൗകര്യം മുഖേന നിങ്ങള്‍ക്ക് തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 30 വര്‍ഷം ആയി നേടാവുന്നതാണ്. അതിനര്‍ത്ഥം മെച്ചപ്പെട്ട വായ്പ തുകയ്ക്കുള്ള അര്‍ഹത, കുറഞ്ഞ തുകയ്ക്കുള്ള EMIയോടൊപ്പം ലഭിക്കുന്നു എന്നതാണ്.

ഞങ്ങളുടെ EMI കാല്‍ക്കുലേറ്റര്‍ മുഖേന നിങ്ങളുടെ ഭവന വായ്പയുടെ EMI അടങ്കല്‍ കണക്കുകൂട്ടുക!

കാൽക്കുലേറ്റർ ഉപയോഗിച്ച് EMI യുടെ എസ്റ്റിമേറ്റ് ലഭിച്ച ശേഷം, എച്ച് ഡി എഫ് സി നൽകുന്ന ഓൺലൈൻ ഹോം ലോണുകൾ ഉപയോഗിച്ച് നിങ്ങളുടെ സ്വീകരണമുറിയുടെ സ്വച്ഛതയിലിരുന്ന് നിങ്ങൾക്ക് ഒരു ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാം.

എന്താണ് പ്രീ-അപ്രൂവ്‍ഡ് ഹോം ലോൺ?

എച്ച് ഡി എഫ് സി നിങ്ങൾ നിങ്ങളുടെ സ്വപ്നഭവനം കണ്ടെത്തുന്നതിന് മുമ്പേ പ്രീ-അപ്രൂവ്‍ഡ് ഹോം ലോൺ സൗകര്യം ലഭ്യമാക്കുന്നു. നിങ്ങളുടെ വരുമാനം, വായ്പ്പായോഗ്യത, സാമ്പത്തിക സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ നൽകുന്ന ലോണിന് തത്വത്തിൽ അപ്രൂവൽ നൽകുന്നതാണ് പ്രീ-അപ്രൂവ്‍ഡ് ഹോം ലോൺ. ക്ലിക്ക് ചെയ്യുക കൂടുതൽ അറിയുക.

ഓണ്‍ ലൈനായി ഒരു ഹോം ലോണിന് അപേക്ഷിക്കുക എച്ച് ഡി എഫ് സിയിൽ, ക്ലിക്ക് ചെയ്യൂ അപേക്ഷിക്കൂ ഓൺലൈൻ

ഞങ്ങൾ നിങ്ങളെ ബന്ധപ്പെടണമെന്നുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ വിവരങ്ങൾ നൽകുക.

ഹോം ലോണിനെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക.

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

ചാറ്റ് ചെയ്യാം!

ഹോം ലോൺ FAQ

ഞങ്ങള്‍ നിങ്ങളുടെ ഹോം ലോൺ യോഗ്യത നിങ്ങളുടെ വരുമാനവും തിരിച്ചടയ്ക്കുന്നതിനുള്ള കഴിവും നോക്കിയാണ് തീരുമാനിക്കുന്നത്. നിങ്ങളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ ജീവിത പങ്കാളിയുടെ വരുമാനം (എന്തെങ്കിലുമുണ്ടെങ്കിൽ), ആസ്തിയും ബാദ്ധ്യതകളും, സമ്പാദ്യ ചരിത്രം, നിങ്ങളുടെ ജോലിയുടെ സ്ഥിരത, തുടര്‍ച്ച എന്നിവയാണ് മറ്റു പ്രധാന ഘടകങ്ങൾ.

EMI എന്നാല്‍ 'ഓരോ മാസവും തുല്യമായി വിഭജിച്ച് അടയ്ക്കേണ്ട തുക'യാണ്. ഈ തുക ലോണ്‍ തുക തീരുന്നത് വരെ നിങ്ങള്‍ ഓരോ മാസവും ഒരു കൃത്യമായ തീയതിയില്‍ ഞങ്ങള്‍ക്ക് തിരിച്ചടയ്ക്കണം. EMI യില്‍ നിങ്ങളുടെ ലോണ്‍ തുകയും, പലിശ തുകയും അടങ്ങിയിരിക്കും. ആദ്യ വര്‍ഷങ്ങളില്‍ പലിശത്തുക കൂടുതലും ലോണ്‍ തുക കുറവുമായിരിക്കും, എന്നാല്‍ ലോണിന്‍റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ലോണ്‍ തുകയായിരിക്കും പലിശത്തുകയേക്കാള്‍ കൂടുതല്‍.

എച്ച് ഡി എഫ് സി ഹോം ലോണിനേക്കാൾ കുറഞ്ഞ തുക പ്രോപ്പർട്ടിക്കായി ചിലവഴിക്കുന്നത് ആണ് 'സ്വന്തം സംഭാവന’.

നിങ്ങളുടെ സൗകര്യത്തിനായി, ഹോം ലോൺ തിരിച്ചടയ്ക്കുന്നതിന് എച്ച് ഡി എഫ് സി വിവിധ രീതികൾ വാഗ്ദാനം ചെയ്യുന്നു. ECS (ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം) ഉപയോഗിച്ച് തവണകള്‍ അടയ്ക്കാനായി നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കിനെ ഏര്‍പ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ മാസത്തവണകള്‍ നേരിട്ട് നിങ്ങളുടെ തൊഴില്‍ ദാതാവില്‍ നിന്നോ, നിങ്ങളുടെ ശമ്പള അക്കൌണ്ടില്‍ നിന്ന് പോസ്റ്റ്‌ ഡേറ്റഡ് ചെക്കുകള്‍ വഴിയോ തിരിച്ചടയ്ക്കാം.

നിങ്ങള്‍ സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം പണിയുന്നതിനോ തീരുമാനിച്ചാല്‍ സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും, പണി തുടങ്ങിയിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം.