ഈ കാല്‍ക്കുലേറ്ററുകള്‍ നിങ്ങള്‍ക്ക് സ്വയം സഹായിക്കാനുള്ള പ്ലാനിംഗ് ടൂളുകള്‍ മാത്രമാണ്. ഇതിന്റെ ഫലങ്ങള്‍ നിങ്ങള്‍ നല്കുന്ന കണക്കുകൂട്ടലുകള്‍ ഉള്‍പ്പടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ കൃത്യതയ്ക്കും, നിങ്ങളുടെ സാഹചര്യങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ ഉറപ്പു നല്‍കുന്നില്ല.
NRIകള്‍ അവരുടെ മൊത്ത വരുമാനം കാണിക്കേണ്ടതാണ്.
ഹോം ലോണിനുള്ള യോഗ്യത എന്താണ്?
ഒരു ലോണ്‍ തുക എടുക്കാനും തിരിച്ചടയ്ക്കാനും കസ്റ്റമറിന്റെ ക്രെഡിറ്റ് യോഗ്യത ഒരു ഫൈനാന്‍ഷ്യല്‍ സ്ഥാപനം വിലയിരുത്തുന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഹോം ലോണ്‍ യോഗ്യത നിര്‍ണയിക്കുന്നത്. ഹോം ലോൺ യോഗ്യത പ്രായം, സാമ്പത്തിക സ്ഥാനം, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോർ, മറ്റ് സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു.
വിശദീകരണം: എനിക്ക് എത്ര ലോണ്‍ പ്രയോജനപ്പെടുത്താനാവും?
ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ പ്രായം 30 വയസ്സും രൂ. 30,000 ന്റെ മൊത്തം ശമ്പളവും ഉണ്ടെങ്കില്‍, 30 വര്‍ഷത്തെ കാലയളവില്‍ 6.90% പലിശ നിരക്കില്‍ രൂ. 20.49 ലക്ഷം ലോണ്‍ പ്രയോജനപ്പെടുത്താം, ഒരു പേഴ്സണല്‍ ലോണ്‍ അല്ലെങ്കില്‍ കാര്‍ ലോണ്‍ പോലുള്ള മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഇല്ലെങ്കില്‍.
എങ്ങനെയാണ് ഭവന വായ്പയ്ക്കുള്ള അര്‍ഹത കണക്കുകൂട്ടുന്നത്?
ഹോം ലോൺ അർഹത വ്യക്തി(കളുടെ) വരുമാനവും തിരിച്ചടവിനുള്ള കഴിവും അനുസരിച്ചാണ് പ്രാഥമികമായി കണക്കാക്കുന്നത്. പ്രായം, സാമ്പത്തികാവസ്ഥ, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോര്‍, മറ്റു സാമ്പത്തിക ബാദ്ധ്യതകള്‍ എന്നിവയും ഹോം ലോൺ അർഹതയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം
- ഇപ്പോഴത്തെ പ്രായവും, തൊഴില്‍ തുടരാന്‍ ബാക്കിയുള്ള കാലവും: അപേക്ഷകന്റെ പ്രായം ഭവന വായ്പ ലഭിക്കുന്നതിനുള്ള അര്‍ഹത കണക്കാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഏറ്റവും കൂടുതല്‍ അനുവദനീയമായ വായ്പാ കാലയളവ് 30 വര്‍ഷമാണ്.
- ശമ്പളമുള്ള വ്യക്തികൾക്കുള്ള പ്രായപരിധി: 21 മുതൽ 65 വർഷം വരെ .
- സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുള്ള പ്രായപരിധി: 21 മുതൽ 65 വർഷം വരെ.
- കുറഞ്ഞ ശമ്പളം: ₹10,000 പ്രതിമാസം.
- കുറഞ്ഞ ബിസിനസ് വരുമാനം: പ്രതിവർഷം ₹2 ലക്ഷം.
- പരമാവധി ലോൺ കാലയളവ്: 30 വർഷം.
- സാമ്പത്തികാവസ്ഥ: വായ്പ തുക തീരുമാനിക്കുന്നതില്‍ അപേക്ഷകന്റെ ഇപ്പോഴത്തെയും ഭാവിയിലെയും വരുമാനം പ്രധാന പങ്കു വഹിക്കുന്നു.
- പണ്ടത്തെയും ഇപ്പോഴത്തെയും ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്കോറും: ശരിയായ ഒരു തിരിച്ചടവ് ചരിത്രം ഇപ്പോഴും മികച്ച അഭിപ്രായത്തിന് സഹായിക്കും.
- മറ്റു സാമ്പത്തിക ബാദ്ധ്യതകള്‍: നിലവിലുള്ള കാര്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് കടം തുടങ്ങിയവ.
ഭവന വായ്പയ്ക്കുള്ള അര്‍ഹത എങ്ങനെയാണ് മെച്ചപ്പെടുത്തുന്നത്?
ഹോം ലോണിനുള്ളഅര്ഹത മെച്ചപ്പെടുത്താവുന്നത്
- വരുമാനമുള്ള ഒരു കുടുംബാംഗത്തെ സഹ അപേക്ഷകനായി ചേര്‍ത്തുകൊണ്ട്.
- കൃത്യമായ ഒരു തിരിച്ചടവ് പദ്ധതി ഉപയോഗപ്പെടുത്തുന്നത്.
- കൃത്യമായ ഒരു വരുമാനം, ക്രമമായ സമ്പാദ്യവും നിക്ഷേപങ്ങളും.
- നിങ്ങളുടെ മറ്റു സ്ഥിര വരുമാന സ്രോതസ്സുകളുടെ വിവരം വെളിപ്പെടുത്തുക.
- നിങ്ങളുടെ വേരിയബിള്‍ സാലറി ഘടകങ്ങളുടെ ഒരു രേഖ ഉണ്ടാക്കി വയ്ക്കുക.
- നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ൽ പിശകുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) ശരിയാക്കാൻ നടപടികൾ എടുക്കുന്നു.
- നിലവിലുള്ള ലോണുകളും, ഹ്രസ്വകാല കടങ്ങളും തിരിച്ചടയ്ക്കുക
എച്ച് ഡി എഫ് സി ബാങ്കിന്റെ എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
എച്ച് ഡി എഫ് സി ബാങ്കിന്റെ എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ ഭവന വായ്പയ്ക്കുള്ള അര്‍ഹത ഓണ്‍ ലൈനില്‍ പരിശോധിക്കുവാന്‍ സഹായിക്കുന്നു.
- മൊത്തം വരുമാനം (പ്രതിമാസം) ₹ ൽ: മൊത്തം പ്രതിമാസ വരുമാനം നൽകുക. NRIകള്‍ അവരുടെ മൊത്ത വരുമാനം കാണിക്കേണ്ടതാണ്.
- വായ്പ കാലയളവ് (വര്‍ഷങ്ങളില്‍): വായ്പ എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേണ്ട വായ്പ കാലാവധി. ദൈര്‍ഘ്യം കൂടിയ ഒരു കാലയളവ് നിങ്ങളുടെ അര്‍ഹതയും വര്‍ദ്ധിപ്പിക്കും.
- പലിശ നിരക്ക് (% വര്‍ഷത്തില്‍): എച്ച് ഡി എഫ് സിയുടെ നിലവിലുള്ള ഹൗസിംഗ് ലോൺ നിരക്ക് ചേര്‍ക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക നിലവിലുള്ള പലിശ നിരക്കുകള്‍ അറിയാന്‍
- മറ്റു EMIകള്‍ (മാസം തോറുമുള്ളത്): നിങ്ങളുടെ മറ്റു വായ്പകളുടെ EMIകള്‍ ചേര്‍ക്കുക
ഒരു ഹോം ലോണിന് അപേക്ഷിച്ച് നിങ്ങളുടെ ഹോം ലോൺ യോഗ്യത കണക്കാക്കുക
കാൽക്കുലേറ്റർ ഉപയോഗിച്ച് EMI തുകയുടെയും നിങ്ങളുടെ യോഗ്യതയുടെയും സൂചന ലഭിച്ചുകഴിഞ്ഞാൽ എച്ച് ഡി എഫ് സിയുടെ ഓൺലൈൻ ഹോം ലോണുകൾ ഉപയോഗിച്ച് നിങ്ങളുടെ സ്വീകരണമുറിയിൽ ഇരുന്ന് എളുപ്പത്തിൽ ഹോം ലോണിന് അപേക്ഷിക്കാം.
എച്ച് ഡി എഫ് സിയിൽ ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാൻ, ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് ഞങ്ങള്‍ നിങ്ങളെ വിളിച്ചു സംസാരിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് കൈമാറുക. നിങ്ങള്‍ നിങ്ങളുടെ സ്വപ്നഗൃഹം ഏതാണെന്ന് തീരുമാനിക്കുന്നതിന് മുന്‍പു തന്നെ അതിനായൊരു ഭവന വായ്പ എച്ച് ഡി എഫ് സി തയ്യാറാക്കിയിട്ടുണ്ട്.
ഈ കാല്‍ക്കുലേറ്ററുകള്‍ നിങ്ങള്‍ക്ക് സ്വയം സഹായിക്കാനുള്ള പ്ലാനിംഗ് ടൂളുകള്‍ മാത്രമാണ്. ഇതിന്റെ ഫലങ്ങള്‍ നിങ്ങള്‍ നല്കുന്ന കണക്കുകൂട്ടലുകള്‍ ഉള്‍പ്പടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ കൃത്യതയ്ക്കും, നിങ്ങളുടെ സാഹചര്യങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ ഉറപ്പു നല്‍കുന്നില്ല.