ഇന്ത്യയിലെ ഹോം ലോൺ പ്രോസസ്സ് സാധാരണയായി താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു:
ഹോം ലോൺ അപേക്ഷയും ഡോക്യുമെന്റേഷനും
എച്ച് ഡി എഫ് സിയുടെ ഓൺലൈൻ ആപ്ലിക്കേഷൻ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ വീടിന്റെ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനായി ഹോം ലോണിന് അപേക്ഷിക്കാം. അതേസമയം, ഞങ്ങളുടെ ലോൺ വിദഗ്ദർ നിങ്ങളുമായി ബന്ധപ്പെടാനും നിങ്ങളുടെ ലോൺ അപേക്ഷ മുന്നോട്ട് കൊണ്ടുപോകാനും നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ ഇവിടെ പങ്കിടാം.
നിങ്ങളുടെ ഹോം ലോൺ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട ഡോക്യുമെന്റേഷൻ ഇവിടെ ലഭ്യമാണ്. ഈ ലിങ്ക് നിങ്ങളുടെ ഹോം ലോൺ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ KYC, വരുമാനം, പ്രോപ്പർട്ടി സംബന്ധിച്ച ഡോക്യുമെന്റുകൾ എന്നിവയുടെ വിശദമായ ചെക്ക്ലിസ്റ്റ് നൽകുന്നു. ചെക്ക്ലിസ്റ്റ് സൂചകമാണ്, ഹോം ലോൺ അനുമതി പ്രക്രിയയിൽ അധിക ഡോക്യുമെന്റുകൾ ആവശ്യപ്പെടാം.
ഹോം ലോണിന്റെ അപ്രൂവലും വിതരണവും
അപ്രൂവൽ പ്രോസസ്സ്: മേൽപ്പറഞ്ഞ ചെക്ക്ലിസ്റ്റ് പ്രകാരം സമർപ്പിച്ച ഡോക്യുമെന്റുകളുടെ അടിസ്ഥാനത്തിൽ ഹോം ലോൺ വിലയിരുത്തുകയും അംഗീകൃത തുക കസ്റ്റമറിന് അറിയിക്കുകയും ചെയ്യുന്നു. അപേക്ഷിച്ച ഹൗസിംഗ് ലോൺ തുകയും അംഗീകരിച്ച തുകയും തമ്മിൽ വ്യത്യാസം ഉണ്ടായേക്കാം. ഹൗസിംഗ് ലോൺ അപ്രൂവലിന് ശേഷം, ലോൺ തുക, കാലയളവ്, ബാധകമായ പലിശ നിരക്ക്, തിരിച്ചടവ് രീതി, അപേക്ഷകർ പാലിക്കേണ്ട മറ്റ് പ്രത്യേക വ്യവസ്ഥകൾ എന്നിവ വിശദമാക്കുന്ന ഒരു അനുമതി കത്ത് നൽകുന്നു.
ഡിസ്ബേർസ്മെന്റ് പ്രോസസ്: ഡിസ്ബേർസ്മെന്റ് പ്രോസസ് എച്ച് ഡി എഫ് സിയിലേക്ക് യഥാർത്ഥ പ്രോപ്പർട്ടി സംബന്ധിച്ച ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിലൂടെ ആരംഭിക്കുന്നു. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടി ആണെങ്കിൽ, ഡെവലപ്പർ നൽകുന്ന കൺസ്ട്രക്ഷൻ ലിങ്ക്ഡ് പേമെന്റ് പ്ലാൻ അനുസരിച്ച് ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതാണ്. നിർമ്മാണം / ഭവന നവീകരണം / ഹോം എക്സ്റ്റെൻഷൻ ലോൺ എന്നിവയുടെ കാര്യത്തിൽ, നൽകിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം / മെച്ചപ്പെടുത്തൽ എന്നിവയുടെ പുരോഗതി പ്രകാരം വിതരണം ചെയ്യുന്നതാണ്. രണ്ടാമതായി സെയിൽ / റീസെയിൽ ചെയ്യുന്ന പ്രോപ്പർട്ടികൾക്ക് സെയിൽ ഡീഡ് നടപ്പിലാക്കുന്ന സമയത്ത് പൂർണ്ണമായ ലോൺ തുക വിതരണം ചെയ്യുന്നതാണ്.
ഹോം ലോണിന്റെ റീപേമെന്റ്
ഹോം ലോണുകളുടെ തിരിച്ചടവ് പലിശയും മൂലധനവും കൂടിച്ചേർന്ന ഇക്വേറ്റഡ് പ്രതിമാസ തവണകളിലൂടെയാണ് (EMI).റീസെയ്ൽ വീടുകൾക്കായുള്ള ലോണുകളുടെ കാര്യത്തിൽ, ലോൺ വിതരണം ചെയ്യുന്ന മാസത്തിന് തൊട്ടടുത്ത മാസം മുതലാണ് EMI ആരംഭിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്കുള്ള ലോണുകളുടെ കാര്യത്തിൽ, നിർമാണം പൂർത്തിയാകുകയും ഹോം ലോൺ പൂർണമായും വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ സാധാരണയായി EMI ആരംഭിക്കുന്നതാണ്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് അവരുടെ EMI- കൾ വേഗത്തിൽ ആരംഭിക്കാനും തിരഞ്ഞെടുക്കാം. നിർമ്മാണത്തിന്റെ പുരോഗതി അനുസരിച്ച് നടത്തിയ ഓരോ ഭാഗിക വിതരണത്തിനും EMIകൾ ആനുപാതികമായി വർദ്ധിക്കും.