എച്ച് ഡി എഫ് സിയിലെ കരിയർ

എച്ച് ഡി എഫ് സിയുടെ ഹൃദയം എന്നത് ഈ സംഘടനയെ നയിക്കുന്ന ആളുകളാണ്. അനുയോജ്യമായ സാഹചര്യത്തില്‍ ആവശ്യമായ പരിശീലനം നല്‍കികൊണ്ട്, അവരുടെ കരിയര്‍ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഞങ്ങളുടെ ആളുകളെ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നു. വലിയ അഭിമാനത്തോടെ ഞങ്ങള്‍ക്ക് പറയാനാകും, എച്ച് ഡി എഫ് സി എന്നത് ഏറെ പ്രചോദിതരായ പ്രൊഫെഷനുകള്‍ ഉള്ള കുറഞ്ഞ എമ്പ്ലോയി ടേണ്‍ ഓവര്‍ ഉള്ള ഒരു സ്ഥാപനമാണ്.
നിങ്ങള്‍ ഒരു യുവത്വമുള്ള, വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തിയുള്ള, കഴിവുകളുള്ള,വിജയ ത്വരയുള്ള, ഞങ്ങളുടെ സംഘടനാ സംസ്കാരത്തിന് യോജിച്ച വ്യക്തിയാണങ്കില്‍,നിങ്ങള്‍ക്ക് എച്ച് ഡി എഫ് സിയുടെ വളര്‍ച്ചാ യാത്രയില്‍ പങ്കുചേരാനാകും.
എന്തുകൊണ്ട് എച്ച് ഡി എഫ് സി?
രാജ്യത്തെ പ്രീമിയർ ഹൗസിങ് ഫൈനാൻസ് സ്ഥാപനം
കഴിഞ്ഞ 41 വര്‍ഷത്തിലുടനീളം സ്ഥിരതയാര്‍ന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കും അത് കമ്പനിയിലൂടെ വളര്‍ന്ന് വളരുന്ന യുവ പ്രൊഫഷണലുകൾക്ക് വിപുലമായ പഠന അവസരങ്ങൾ നൽകിയിരിക്കുന്നു
ആര്‍ജ്ജവം, ഒത്തൊരുമ, പ്രതിബദ്ധത, ഉപഭോക്തൃ സേവനങ്ങളിലെ ഉത്കൃഷ്ടത എന്നിങ്ങനെ തുറന്നതും വിപുലവുമായ ഒരു സംസ്കാരത്തിന് ഞങ്ങള്‍ മൂല്യം കല്പിക്കുന്നു.
'പ്രവൃത്തിയിലൂടെ പഠിക്കുക' എന്ന തത്വചിന്തയിലൂടെ തീരുമാന ശേഷിയും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങള്‍ തൊഴിലാളികളുടെ ദീര്‍ഘകാല അഭിവൃദ്ധിയില്‍ ശ്രേദ്ധ കേന്ദ്രീകരിക്കുന്നു.
നിലവിലുള്ള ഒഴിവുകൾ
ജോലി വിവരണം
സാങ്കേതികം
അപ്രൈസൽ - ലോണിന് സെക്യൂരിറ്റിയായി നൽകിയ വസ്തുവകകളുടെ വിപണി മൂല്യം വിലയിരുത്തൽ - ഭൂമി, കെട്ടിടം.
2. സൈറ്റ് സന്ദർശനം - പണിനടക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് പ്രോപ്പർട്ടി സന്ദർശിക്കൽ.
3. ഡോക്യുമെന്റേഷൻ - ബാധകമായ ബിൽഡിംഗ് നിയമങ്ങളും ബാധകമായ മറ്റ് ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബിൽഡിംഗ് അപ്രൂവലുകൾ, പ്ലാനുകൾ, എസ്റ്റിമേറ്റുകൾ മുതലായ ഡോക്യുമെന്റുകളുടെ വെരിഫിക്കേഷൻ.
4. സൈറ്റ് നിരീക്ഷണത്തിന്റെയും ഡോക്യുമെന്റുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലിനെ അടിസ്ഥാനമാക്കി സൈറ്റ് നിരീക്ഷണത്തിന്റെ രേഖപ്പെടുത്തലും ലോൺ തുക ശുപാർശചെയ്യലും.
5. റിലേഷൻഷിപ്പ് മാനേജ്മെന്റ് - ചാനൽ പങ്കാളികളുമായി കസ്റ്റമറുമായി.
6.യോഗ്യതകൾ - മികച്ച അക്കാദമിക് റെക്കോർഡ് (കുറഞ്ഞത് 60% മാർക്ക്), ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ധ്യം ഉള്ള ഫ്രെഷ്/എക്സ്പീരിയൻസ്ഡ് ബി ടെക് / BE(സിവിൽ എൻജിനിയറിംഗ്).
7.ലൊക്കേഷൻ – കോട്ടയം/മൂവാറ്റുപുഴ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ജോലി വിവരണം
ഓപ്പറേഷൻ (ക്രെഡിറ്റ് പ്രോസസ്സിംഗ്)
1. അപ്രൈസൽ - ഫലപ്രദമായ ക്രെഡിറ്റ് അപ്രൈസൽ, TAT നിലനിർത്തൽ, ചാനൽ പങ്കാളികളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തൽ, പ്രോസസ്സ് തിങ്കർ, ഇന്നൊവേറ്റർ ആവുക എന്നതിലൂടെ റിസ്ക് മാനേജ് ചെയ്ത് ഗുണനിലവാരമുള്ള പോർട്ട്ഫോളിയോ സൃഷ്ടിക്കൽ.
2. ഡോക്യുമെന്റുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യൽ (ഉദാ. ക്രെഡിറ്റ്, ലോൺ എഗ്രിമെന്റുകൾ, അപേക്ഷാ ഫോം, ഗ്യാരണ്ടി ഫോമുകൾ) (നിയമപരമായ ഫലങ്ങൾ).
3.ഫോണിൽ ഉപഭോക്താക്കളുമായി സംവദിക്കൽ. ഉപഭോക്താക്കളുടെ എതിർപ്പുകൾ കൈകാര്യം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കളെ കണ്ടുമുട്ടുകയും വ്യക്തിഗത ചർച്ച നടത്തുകയും ചെയ്യൽ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കൽ.
4.നെഗോഷ്യേറ്റിംഗ് സ്കിൽ - ഉപഭോക്താവിന്റെ ആവശ്യം മനസിലാക്കാൻ അന്വേഷണം നടത്തൽ, എതിർപ്പുകൾ കൈകാര്യം ചെയ്യൽ, പരിഹാരങ്ങൾ രൂപപ്പെടുത്തി അവസാനിപ്പിക്കൽ.
യോഗ്യത - മികച്ച അക്കാദമിക് റെക്കോർഡ് (കുറഞ്ഞത് 60% മാർക്ക്), ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ധ്യം ഉള്ള ഫ്രെഷ്/എക്സ്പീരിയൻസ്ഡ് ബി കോം ഗ്രാജുവേറ്റ്സ്, എം കോം, CA അല്ലെങ്കിൽ MBA.
ലൊക്കേഷൻ - കൊച്ചി
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ജോലി വിവരണം
ബിസിനസ് ഡെവലപ്മെന്റ്
1. ഡവലപ്പർമാരുമായും ഡവലപ്മെന്റ് അതോറിറ്റികളുമായും കോർപ്പറേറ്റുകളുമായും ബിസിനസ്സ് ബന്ധം മാനേജ് ചെയ്യൽ.
2. മുകളിലുള്ള എന്റിറ്റികളുമായി ടൈ-അപ്പുകളിലൂടെയും ഇവന്റുകളിലൂടെയും ഉൽപ്പന്നങ്ങൾ പ്രോമോട്ട് ചെയ്യൽ.
3.മാർക്കറ്റ് അനലൈസ് ചെയ്യൽ, ബിസിനസ്സ് തന്ത്രങ്ങൾ ശുപാർശ ചെയ്യൽ.
4.ബിസിനസ് സോഴ്സ് മാപ്പിംഗിലൂടെ സെയിൽസ് ഫോഴ്സിനെ പിന്തുണയ്ക്കൽ.
5.പരിശീലനത്തിലൂടെയും മത്സരങ്ങളിലൂടെയും സെയിൽസ് ഫോഴ്സിനെ പ്രചോദിപ്പിക്കൽ.
6. കോൾ സെന്ററും വെബ് അധിഷ്ഠിത പ്രവർത്തനങ്ങളും ഏകോപിപ്പിക്കൽ.
7. യോഗ്യത - മികച്ച അക്കാദമിക് റെക്കോർഡ് (കുറഞ്ഞത് 60% മാർക്ക്), ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ധ്യം ഉള്ള ഫ്രെഷ്/എക്സ്പീരിയൻസ്ഡ് ഗ്രാജുവേറ്റ്സ്/പോസ്റ്റ് ഗ്രാജുവേറ്റ്സ് അല്ലെങ്കിൽ MBA.
8. ലൊക്കേഷൻ – കാലിക്കറ്റ്/കണ്ണൂർ.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ജോലി വിവരണം
ഓപ്പറേഷൻസ് (ഫ്രണ്ട് ഓഫീസ്)
1.അപ്രൈസൽ - ക്രെഡിറ്റ് യോഗ്യതയും ഭാവിയിൽ വായ്പ തിരിച്ചടയ്ക്കാനുള്ള ഉപഭോക്താവിന്റെ കഴിവും വിലയിരുത്തൽ.
2. ഇന്ററാക്ഷന് & ലോണ്‍ കൗണ്‍സിലിംഗ് - ഉപഭോക്താക്കളുമായി കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യൽ.
3. ഡോക്യുമെന്റേഷൻ - ഡോക്യുമെന്റുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യൽ.
4. ലോൺ പ്രോസസ്സിംഗ്/ ഡിസ്ബേർസ്മെന്റ് പ്രോസസ്സ്.
5. ക്രോസ്-സെല്ലിംഗ് - ഗ്രൂപ്പ് കമ്പനി ഉൽപ്പന്നങ്ങളുടെ ക്രോസ്-സെല്ലിംഗ്.
6. റിലേഷൻഷിപ്പ് മാനേജ്മെന്റ് - ചാനൽ പങ്കാളികളുമായി കസ്റ്റമറുമായി.
യോഗ്യത - മികച്ച അക്കാദമിക് റെക്കോർഡ് (കുറഞ്ഞത് 60% മാർക്ക്), ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ധ്യം ഉള്ള ഫ്രെഷ്/എക്സ്പീരിയൻസ്ഡ് ഗ്രാജുവേറ്റ്സ്/പോസ്റ്റ് ഗ്രാജുവേറ്റ്സ് അല്ലെങ്കിൽ MBA.
ലൊക്കേഷൻ - തൃശ്ശൂർ/കോഴിക്കോട്
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ജോലി വിവരണം
തൊഴിൽ ഉത്തരവാദിത്തങ്ങൾ
» പ്രോപ്പർട്ടികളുടെ സാങ്കേതിക വിലയിരുത്തൽ/കണക്കാക്കൽ.
» പ്രോപ്പർട്ടി മൂല്യനിർണ്ണയത്തിലെത്താൻ വിവിധ സാങ്കേതിക / റവന്യൂ ഡോക്യുമെന്റുകളുടെ വെരിഫിക്കേഷൻ.
» ഉപഭോക്താക്കളെ കണ്ടുമുട്ടുകയും വ്യക്തിപരമായ ചർച്ച നടത്തുകയും ചെയ്യൽ
»വ്യാപകമായി യാത്ര ചെയ്യാൻ തയ്യാറാകൽ
» നല്ല ആശയവിനിമയ വൈദഗ്ധ്യം, ഇംഗ്ലീഷിലും മലയാളത്തിലും അവതരിപ്പിക്കാനുള്ള കഴിവുകൾ.
» ബിസിനസ് സോഴ്സ് മാപ്പിംഗ്, സോഴ്സ് തിരിച്ചുള്ള പെർഫോമൻസ് മെഷർമെന്റ് വഴി സെയിൽസ് ഫോഴ്സിനെ പിന്തുണയ്ക്കുക.
»വ്യക്തിഗത മിഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ഒരു ടീമായി പ്രവർത്തിക്കുകയും ഒരു ടീമായി സംഭാവന ചെയ്യുകയും ചെയ്യുക.
» അഗ്രസീവ് / അഡാപ്റ്റബിലിറ്റി / ഫ്ലെക്സിബിലിറ്റി / കോംപറ്റേറ്റീവ് സ്പിരിറ്റ്, എത്തിക്സ്
ലൊക്കേഷൻ: മാർത്താണ്ടം, തമിഴ്നാട്
യോഗ്യത: ബി.ടെക്/എം. ടെക്- സിവിൽ
കുറിപ്പ്: 2+ വർഷത്തെ പ്രവർത്തന പരിചയം കൂടുതൽ പ്രയോജനമായിരിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ജോലി വിവരണം
മാനേജർ ഓഡിറ്റ്, റെഗുലേറ്ററി കംപ്ലയൻസിനുള്ള പ്രൊഫൈൽ - ക്രെഡിറ്റ് റിസ്ക്
യോഗ്യതകൾ: ചാർട്ടേർഡ് അക്കൌണ്ടന്റ്
തൊഴില്‍ പരിചയം: IFRS 9 ന് കീഴിൽ ECL ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ബാങ്ക് / ഏതെങ്കിലും ധനകാര്യ സ്ഥാപനം, NHB/RBI ക്ക് റിപ്പോർട്ട് ചെയ്യുന്ന റെഗുലേറ്ററി, കൈകാര്യം ചെയ്യുന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ / റെഗുലേറ്റർ എന്നിവയിലെ ക്രെഡിറ്റ് റിസ്ക് ഫംഗ്ഷനിൽ പ്രവർത്തിച്ച 10 മുതൽ 15 വർഷം വരെ പരിചയം.
ജോലി വിവരണം:
- ഇന്ത്യൻ അക്കൌണ്ടിംഗ് സ്റ്റാൻഡേർഡ് (IndAS) ന് കീഴിൽ കളക്ടബിലിറ്റി, ലോൺ നഷ്ടം, നഷ്ടംമൂലമുണ്ടായ കൃത്യവിലോപം എന്നിവ കണക്കാക്കുന്നതിനുള്ള മോഡൽ, ടൂൾ വികസിപ്പിക്കുന്നതിൽ സഹായിക്കുന്നു
- NPA/പ്രൊവിഷനിംഗ്, റെഗുലേറ്ററി റിപ്പോർട്ടിംഗ് എന്നിവയുടെ കമ്പ്യൂട്ടേഷനിൽ അസൈൻമെന്റുകൾ കൈകാര്യം ചെയ്യുന്നു.
- RBI/NHB സർക്കുലറുകളുടെ വിശദീകരണവും റെഗുലേറ്ററി റിപ്പോർട്ടുകളിലെ പ്രവർത്തനവും.
- ഇന്ത്യൻ അക്കൌണ്ടിംഗ് സ്റ്റാൻഡേർഡ് 109 അനുസരിച്ച് പ്രതീക്ഷിക്കുന്ന ക്രെഡിറ്റ് നഷ്ടം, നഷ്ടം വരുത്തിയ ബാധ്യത, ബാധ്യതയ്ക്കുള്ള സാധ്യത എന്നിവ കണക്കാക്കുന്നതിനുള്ള മൊഡ്യൂളുകൾ വികസിപ്പിച്ചുകൊണ്ട് സിസ്റ്റം ഓട്ടോമേഷന്‍ വേണ്ടി IT ടീമുമായി സഹകരിച്ച് പ്രവർത്തിക്കുന്നു
- വിവിധ ഇന്റേണൽ കൺട്രോൾ, ടെസ്റ്റിംഗ് ഓഡിറ്റ് എന്നിവയ്ക്ക് ഇന്റേണൽ ഓഡിറ്റർമാരുമായും ഇന്റേണൽ ഡിപ്പാർട്ട്മെന്റുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.
ലൊക്കേഷൻ: മുംബൈ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ജോലി വിവരണം
- സ്വയംതൊഴില്‍ ചെയ്യുന്ന / ശമ്പളക്കാരായ ഉപഭോക്താക്കളുടെ ക്രെഡിറ്റ് യോഗ്യത നിര്‍ണ്ണയിക്കുക.
-കസ്റ്റമറുമായുള്ള പരസ്പരബന്ധവും ഒപ്പം ലോണ്‍ മൂല്ല്യനിര്ണയവും ലോണ്‍ സേവനങ്ങള്‍ ലഭ്യമാക്കലും
- ഉപഭോക്താക്കളെ കണ്ടു സംസാരിക്കുകയും വ്യക്തിപരമായ ചർച്ചകൾ നടത്തുകയും ചെയ്യുക. ഉപഭോക്താക്കൾക്ക് ആവശ്യാമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക
- ബിസിനസ് സന്ദർശനവും പരിശോധനയും.
- ഡോക്യുമന്റുകളുടെ ശേഖരണവും പരിശോധനയും
- അപ്പ്രൂവലിനു വേണ്ട നിർദ്ദേശം ശുപാർശ ചെയ്യുക
- നൂതനവും, വർദ്ധിച്ചുവരുന്നതുമായ ബിസിനസ്സുകൾക്കുള്ള മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
മുകളിൽ പറഞ്ഞ പദവിക്ക് ഊര്ജ്ജസ്വലത, ആര്‍ജ്ജവം, കസ്റ്റമർ ഓറിയന്റേഷൻ, മികച്ച ആശയവിനിമയ വൈദഗ്ധ്യം (സംസാരിക്കാനും എഴുതാനും),ബോദ്ധ്യപ്പെടുത്താനുള്ള കഴിവ്, പ്രോസസ് ഓറിയന്റേഷൻ, ടൈം മാനേജ്മെന്റ്, ടീം വര്‍ക്ക് കഴിവുകൾ, നിശ്ചയദാര്‍ഢ്യം എന്നിവ ഫലപ്രാപ്തി നേടുന്നതിന് ആവശ്യമാണ്.
ജോലി വിവരണം
തൊഴില്‍ ചെയ്യുന്നവരായ ഉപഭോക്താക്കളുടെ ക്രെഡിറ്റ് യോഗ്യത നിര്‍ണ്ണയിക്കുക
ലോണ്‍ മൂല്ല്യനിര്ണ്ണയത്തിനും ലോണ്‍ സേവന ആവശ്യകതകള്‍ക്കും ഉപഭോക്താക്കളുമായി ഫോണിലൂടെ ബന്ധപ്പെടുക
ക്രെഡിറ്റ് ഡോക്യുമെന്റുകളുടെ സൂക്ഷ്മപരിശോധനയും വിശകലനവും
അംഗീകാരത്തിനായി ലോണ്‍ ശുപാർശ ചെയ്യുക
ചാനൽ പങ്കാളികളുമായുള്ള ഏകോപനം
ഇന്റർ-ഡിപ്പാർട്ടുമെന്റുകളുടെ ഏകോപനം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
മുകളിൽ പറഞ്ഞ പദവിക്ക് ഊര്ജ്ജസ്വലത, ആര്‍ജ്ജവം, കസ്റ്റമർ ഓറിയന്റേഷൻ, മികച്ച ആശയവിനിമയ വൈദഗ്ധ്യം (സംസാരിക്കാനും എഴുതാനും),ബോദ്ധ്യപ്പെടുത്താനുള്ള കഴിവ്, പ്രോസസ് ഓറിയന്റേഷൻ, ടൈം മാനേജ്മെന്റ്, ടീം വര്‍ക്ക് കഴിവുകൾ, നിശ്ചയദാര്‍ഢ്യം എന്നിവ ഫലപ്രാപ്തി നേടുന്നതിന് ആവശ്യമാണ്.
ജോലി വിവരണം
തൊഴിൽ വിവരണം - - പ്രോജക്ട് ഫയലുകളുടെ വിലയിരുത്തൽ (സ്വത്ത് നിയമങ്ങളിലെ പുതുക്കിയ അറിവുള്‍പ്പെടെ), വ്യക്തിഗത ലോണുകളുമായി ബന്ധപ്പെട്ട മൂല ഡോക്യുമെന്റുകളുടെ വിലയിരുത്തൽ. - പ്രോപ്പർട്ടി, സെക്യൂരിറ്റി ക്രിയേഷൻ, ടൈറ്റിൽ വെരിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട് റീട്ടെയിൽ ലെന്‍ഡിംഗ് വിഷയങ്ങളിൽ നിയമോപദേശം നൽകുന്നു. - അനുരഞ്ജന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. നിർമ്മാതാക്കളുമായി വിവിധ വായ്പാ കരാറുകൾ തയ്യാറാക്കലും രൂപകൽപ്പനയും- റീടൈല്‍ ലോണ്‍ കരാറുകള്‍, നിയമപരമായ നോട്ടീസുകൾക്കുള്ള മറുപടികള്‍ എന്നിവ തയ്യാറാക്കല്‍. തൊഴിൽ പ്രൊഫൈലിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: - മോർട്ട്ഗേജിന് കീഴിലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ ഡോക്യുമെന്റുകളുടെ സർട്ടിഫിക്കേഷൻ, തേർഡ് പാർട്ടി അഭിഭാഷകർ നൽകിയ റിപ്പോർട്ടുകൾ പരിശോധിക്കൽ, പ്രോപ്പർട്ടി ഉടമയുടെ ടൈറ്റിലിൽ അഭിപ്രായം പറയലും പരിശോധിക്കലും; / നിയമപരമായ രേഖകൾ അവലോകനം ചെയ്യലും പരിശോധനയും, പ്രോപ്പർട്ടി നിയമത്തിനും ഭൂമിയുടെ മറ്റ് അനുബന്ധ നിയമങ്ങൾക്കും കീഴിൽ വാസയോഗ്യവും വാണിജ്യപരവുമായ സ്വത്തുക്കൾ സ്വന്തമാക്കുന്നതിന് ക്ലയന്റുകളെ അവരെ അവകാശങ്ങളെ കുറിച്ച് ഉപദേശിക്കൽ, അവധി, ലൈസൻസ് കരാറുകൾ / കരാർ സ്റ്റാഫിംഗ് കരാറുകൾ / സേവന കരാറുകൾ, ഏറ്റെടുക്കൽ, പ്രഖ്യാപനങ്ങൾ, സത്യവാങ്മൂലം,ട്രസ്റ്റ്, സുരക്ഷാ നഷ്ടപരിഹാര ബോണ്ടുകൾ, മോർട്ട്ഗേജ് ഡീഡുകൾ, റീ കൺവെൻഷൻ ഡീഡുകൾ, ഗ്യാരൻറി കത്ത് തുടങ്ങിയ കരാറുകളുടെ കരട് തയ്യാറാക്കൽ, ഓർഗനൈസേഷനുവേണ്ടി ക്ലയന്റുകളിൽ നിന്നും സ്റ്റാറ്റ്യൂട്ടറി ബോഡികളിൽ നിന്നും ലഭിച്ച നിയമപരമായ അറിയിപ്പുകൾക്കും പരാതികൾക്കും മറുപടി തയ്യാറാക്കൽ;
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യത - സ്വത്ത് കൈമാറ്റം നിയമം, ഇന്ത്യൻ കമ്പനീസ് ആക്റ്റ്, SARFAESI ആക്റ്റ്, ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട്, ഇന്ത്യൻ സ്റ്റാമ്പ്സ് ആക്ട്, RERA ആക്റ്റ്, ബാധകമായ മറ്റ് പ്രാദേശിക നിയമങ്ങൾ എന്നീ വിവിധ വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പ്രവർത്തന പരിജ്ഞാനം; പ്രോപ്പർട്ടി നിയമങ്ങൾ, ബിസിനസ് നിയമങ്ങൾ, കോർപ്പറേറ്റ് നിയമങ്ങൾ, വിവിധ നിയമ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള കഴിവ് എന്നിവയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥിക്ക് പ്രസക്തമായ അറിവ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം (സംസാരിക്കാനും എഴുതാനും) കൂടാതെ പ്രാദേശിക ഭാഷയിൽ (തമിഴ്) വായിക്കാൻ കഴിയുകയും വേണം. സ്വത്ത് ഇടപാടുകൾക്ക് ആവശ്യമായ നിയമപരമായ ഡോക്യുമെന്റുകളെക്കുറിച്ച് വളരെ ക്ഷമയോടും സഹാനുഭൂതിയോടും കൂടി ഒരു സാധാരണക്കാരനോട് വിശദീകരിക്കാനും നയിക്കാനും അവന്റെ / അവളുടെ നിയമ പരിജ്ഞാനം ബിസിനസിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാനും ഉദ്യോഗാര്‍ത്ഥിക്ക് കഴിയണം. സ്വയം പ്രചോദിതരായ, മികച്ച വ്യക്തി ബന്ധ / ടീം വര്‍ക്കിംഗ് കഴിവുകളുള്ള, ഉപഭോക്തൃ സേവനങ്ങളില്‍ പ്രതിജ്ഞാബദ്ധരായ ഉദ്യോഗാര്‍ത്ഥികളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.