പുതിയ ഹോം ലോണിനായി നിങ്ങളെ വിളിക്കുവാൻ ഞങ്ങളെ അനുവദിയ്ക്കൂ

ശമ്പളക്കാര്‍, സ്വയം തൊഴിലിൽ ചെയ്യുന്നവര്‍ എന്നീ വ്യക്തികൾക്കായി എളുപ്പത്തിൽ ലഭിക്കുന്ന, ഇച്ഛാനുസൃത ഹോം ലോണുകള്‍ എച്ച് ഡി എഫ് സി വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ പലിശനിരക്കിൽ എച്ച് ഡി എഫ് സി ഹോം ലോണുകള്‍ ലഭ്യമാണ്.വായ്പ യോഗ്യത വർദ്ധിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന ഫ്ലെക്സി-റീപേമെന്‍റ് ഓപ്ഷനുകളും എച്ച് ഡി എഫ് സി വാഗ്ദാനം ചെയ്യുന്നു. വീട് വാങ്ങല്‍ തീരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധ്യപ്പെടുത്താന്‍ എച്ച് ഡി എഫ് സി ഹോം ലോണ്‍ സംബന്ധിച്ച വിദഗ്ദ്ധ നിയമ, ടെക്നിക്കൽ കൌണ്‍സലിംഗ് വാഗ്ദാനം ചെയ്യുന്നു.എച്ച് ഡി എഫ് സി യുടെ ഇന്ത്യയിലുടനീളമുള്ള ശാഖകളുടെ സംയോജിത ശൃംഖലയിലൂടെ തടസരഹിതമായ ഹോം ലോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

പുതിയതോ പുനര്‍വില്പ്പനയ്ക്കുള്ളതോ ആയ റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങാന്‍ എച്ച് ഡി എഫ് സി ഹോം ലോണുകള്‍ നല്‍കുന്നതാണ്. വസ്തു നിര്‍മ്മാണത്തിലിരിക്കുന്നതോ പൂര്‍ത്തീകരിച്ചതോ ആയിരിക്കണം.ഇതുകൂടാതെ, ഫ്രീഹോൾഡ് / ലീസ് ഹോള്‍ഡ്‌ പ്ലോട്ട് അല്ലെങ്കിൽ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ച സ്ഥലത്ത് സ്വയം നിർമ്മാണത്തിനായി എച്ച് ഡി എഫ് സി ലോണ്‍ നല്‍കുന്നു.

ഹിഡന്‍ ചാര്‍ജുകളില്ലാതെ, ആകര്‍ഷണീയമായ പലിശ നിരക്കുകളില്‍,ആവശ്യമായ ലളിതവും എളുപ്പത്തിലുമുള്ള ഡോക്യുമെന്‍റേഷനില്‍ എച്ച് ഡി എഫ് സി ഹോം ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ഹൌസിംഗ് ലോണുകള്‍ക്കുള്ള എച്ച് ഡി എഫ് സി യുടെ ആകര്‍ഷകമായ പലിശ നിരക്ക് താങ്ങാനാകുന്നതും ലളിതവുമാണ്. വീട്ടിലെത്തുന്ന സേവന സഹായങ്ങള്‍ മുഖാന്തരം,ആപ്ലിക്കേഷന്‍,ഡിസ്ബേഴ്സ്മെന്‍റ് തുടങ്ങിയ ഹോം ലോണ്‍ പ്രക്രിയകള്‍ ഇപ്പോള്‍ എളുപ്പവും ലളിതവുമാണ്. സംസ്ഥാന, കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർ, കൃഷിക്കാർ, ക്ഷീര കർഷകർ, തോട്ടം തൊഴിലാളികൾ,ഇന്ത്യൻ ആര്‍മിയിലെ ജോലിക്കാര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകിലുള്ളവര്‍ക്കായി പ്രത്യേകം തെരഞ്ഞെടുക്കപെട്ട ഹൌസിംഗ് ലോണുകള്‍ ഓഫര്‍ ചെയ്യുന്നു.

നിങ്ങളുടെ മുറിയിലിരുന്ന് സൌകര്യപ്രദമായി ഹോം ലോണിനായി അപേക്ഷിക്കാന്‍ എച്ച് ഡി എഫ് സി ഓണ്‍ലൈന്‍ സൌകര്യം ഒരിക്കിയിരിക്കുന്നു. എച്ച് ഡി എഫ് സി നല്‍കുന്ന ഓണ്‍ലൈന്‍ ഹോം ലോണുകള്‍ സുഗമവും,ലളിതവും,സുതാര്യവുമാണ്. ആപ്ലിക്കേഷന്‍ പ്രകിയ 4-ഘട്ടമുള്ള ലളിതമായ ഒന്നാണ്,ഇത് ഓണ്‍ലൈനായി ലോണ്‍ യോഗ്യത നിര്‍ണ്ണയിക്കാനും ഹോം ലോണിന് അപേക്ഷിക്കാനുമുള്ള സൗകര്യം നല്‍കുന്നു.

പുതിയ ഹോം ലോണിനായി നിങ്ങളെ വിളിക്കുവാൻ ഞങ്ങളെ അനുവദിയ്ക്കൂ

ചാറ്റ് ചെയ്യാം!